കോഴിക്കോട്: ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് പാരിസ്ഥിതിക അനുമതി ആവശ്യമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ക്വാറി ഉടമകള്‍ സമര്‍പ്പിച്ചഅപ്പീല്‍ ഹരജി വാദിക്കാനായി മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് എം.കെ. ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരാവുന്നതില്‍ നിന്നും പിന്മാറണമെന്ന് പ്രകൃതി സംരക്ഷണസമിതി കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ആയിരക്കണക്കിന് മലയോര വാസികള്‍ക്ക് ആശ്വാസപ്രദമാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് എന്ന്‌സാധാരണക്കാരുടെ കണ്ണീരിന്റെ വിലയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയെന്നും സമിതി ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് രമേഷ് ബാബു പി അദ്ധ്യക്ഷത വഹിച്ചു.പ്ലാസ്റ്റിക് മാലിന്യവും മറ്റും പൊതു സ്ഥലങ്ങളില്‍ കത്തിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെ യോഗം സ്വാഗതം ചെയ്തു. ഈ ഉത്തരവ് സ്വകാര്യ ഭൂമിയിലും നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.വി.രാജന്‍, കെ.പി.സഹദേവന്‍, പി.കെ. രവീന്ദ്രന്‍, കെ.ചന്ദ്രശേഖരന്‍, ഇ.വി.രാജന്‍,സുബീഷ് ഇല്ലത്ത്, ടി.കെ. ഉഷാറാണി തുടങ്ങിയവര്‍ പ്രസംഗിച്ചു എ.കെ. രാഘവന്‍ സ്വാഗതവും പി.ടി. ശിവദാസന്‍ നന്ദിയും പറഞ്ഞു.
















