വള്ളിക്കുന്ന്: സാക്ഷരകേരളത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണെന്നും അത് രാക്ഷസകേരളമായി മാറുകയാണെന്നും കവി വി.മധുസൂദനന് നായര്‍ അഭിപ്രായപ്പെട്ടു. മേച്ചേരി നാരായണന് മാസ്റ്ററുടെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളം പോലും സംരക്ഷിക്കാന്‍ മലയാളി മറന്നിരിക്കുകയാണ്. പകരം ആക്രമണങ്ങളും കൊലപാതകവും തീവ്രവാദവും ഇവിടെ തഴച്ച് വളരുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ അപ്പുകുട്ടന്‍ വള്ളിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ അഡ്വ.കെ.എന്‍.എ.ഖാദര്‍, സിദ്ധാര്ത്ഥന് പരുത്തിക്കാട്, എംഎല്‍എ അബ്ദുള്‍ ഹമീദ്, ഡോ.ആസാദ്, വി.ബി.വള്ളിക്കുന്ന്, ഡോ.വി.പി.ശശിധരന്, ഇ.ദാസന്, പ്രശാന്ത് ചമ്മിനി, ടി.കെ.അച്യുതന്, പി.ഉണ്ണികൃഷ്ണന്, ബിജെപി മേഖലാ സെക്രട്ടറി എം.പ്രേമന് മാസ്റ്റര്‍, കെ.പി.മുഹമ്മദ് മാസ്റ്റര്‍, കുത്തിരേഴി ശ്രീധരന്, വിശ്വനാഥന്, വി.കെ.രാമചന്ദ്രന്, മേച്ചേരി ബാബു, അശോകന് എന്‍.എം.പിയേഴ്സണ്‍, വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.ശോഭന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: