തിരുവാറ്റ: തിരുവാറ്റ തുരുത്തിക്കുളങ്ങര ശ്രീരാമഹനുമാന്‍ ക്ഷേത്രത്തിലെ ഉദ്ഘാടനസഭയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും തൊറാസിക് സര്‍ജ്ജനുമായ ഡോ. ടി.കെ.ജയകുമാറിനെ മഹാത്മാഗാന്ധി യൂണിവേവ്‌സിറ്റി വി.സി.ഡോ. ബാബു സെബാസ്റ്റിയന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് റെജികുമാര്‍ കപ്പടയില്‍ അദ്ധ്യക്ഷത വഹിച്ചു. വി.സി.ഡോ.ബാബു സെബാസ്റ്റിയന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഹൃദയ ഹൃദയശസ്ത്രക്രിയയ്‌ക്ക് വിധേയനായ ബാലന്‍, ബഷീര്‍ എന്നിവര്‍ക്ക് അമൃതആഞ്ജനേയ സ്വാശ്രയസംഘം, ചാമ്ടി ഹോംസ്, സ്രീരാമക്ഷേത്രം എന്നിവര്‍ ഏര്‍പ്പെടുത്തിയ ധനസഹായം ഡോ.സുരേഷ് ഭട്ട് നല്‍കി. പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളെ ഡോ. ഡി.എല്‍. ജയപ്രകാശ് ആദരിച്ചു. ഡോ.രാധാഹരിലാല്‍, ഡോ. പി.ആര്‍.കുമാര്‍, ഡോ.രാധിക, ഫാ. സെബാസ്റ്റിയന്‍, തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി, അശോകന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. അമ്മമാരെ ആദരിക്കുന്ന കൗസല്യാവന്ദനം പരിപാടിയും നടന്നു.
















