കടുത്തുരുത്തി: മാഞ്ഞുര്‍ ഹെല്‍ത്ത് സെന്ററില്‍ ഉദ്യോഗസ്ഥരില്ലെന്ന് വ്യാപക പരാതി. മാഞ്ഞുര്‍ പഞ്ചായത്തിലെ ജനങ്ങള്‍ ഈ ഹെല്‍ത്ത് സെന്ററിനേയാണ് ആശ്രയിക്കുന്നത്.
ഇവിടെ രോഗികളുടെ വര്‍ദ്ധനക്കനുസരിച്ച് ഡോക്ടര്‍മാരും ജേലിക്കാരുമില്ല. മഴക്കാലം ആയതിനാല്‍ രോഗികളുടെ എണ്ണവും ദിനം പ്രതി പെരുകിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഹെല്‍ത്ത് സെന്ററില്‍ കൂടുതല്‍ ചികിത്സാ സൗകര്യം വേണമെന്ന അവശ്യവും ശക്തമാകുന്നു. മാഞ്ഞുര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടര്‍ന്ന് പിടിക്കുമ്പോള്‍ രണ്ടാഴ്ചയായി ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് എത്തിയിട്ടില്ല. രോഗികള്‍ക്ക് ആശ്വാസമാകേണ്ട ആശുപത്രിയില്‍ ഉദ്യോഗസ്ഥര്‍ എത്താതായതോടെയാണ് രോഗികള്‍ക്ക് ആശുപത്രികൊണ്ട് ഗുണമില്ലാതായതായിപരാതി ഉയര്‍ന്നത്.
ഒരുദിവസം 200ല്‍ അധികം രോഗികളെത്തുന്ന ആശുപത്രിയില്‍ മതിയായ ജീവനക്കാരെ നിയമിക്കുകയും നിലവിലുള്ളവര്‍ സ്ഥിരമായി ജോലിക്ക് ഏത്തുന്നത് ഉറപ്പാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
















