ചങ്ങനാശ്ശേരി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് പുതിയ തന്ത്രങ്ങളുമായി മയക്ക മരുന്ന് മാഫിയ രംഗത്തെത്തി. ക്രിസ്റ്റല്‍ രുപത്തിലുളള മിഠായി പോലത്തെ വസ്തുവാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിക്കുന്നത്. സ്‌ട്രോബറിയുടെ രുചിയുളള ഇതിനെതിരെ എക്‌സൈസ് വിഭാഗം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌ട്രോബറി ക്വിക്ക് എന്ന പേരില്‍ പ്രചരിക്കുന്ന വസ്തുവിനെതിരെ അതിന്റെ വിവരണത്തോടുകൂടിയുളള ജാഗ്രതാ നിര്‍ദ്ദേശം സ്‌കൂളുകള്‍ വഴി നല്‍കി.
എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജാഗ്രതാ നോട്ടീസ് നല്‍കിയിരിക്കുന്നത്.കേരളത്തില്‍ കഴിഞ്ഞ കുറെ കാലങ്ങളായി അഴിഞ്ഞാടിയിരുന്ന മയക്ക് മരുന്ന് മാഫിയക്കെതിരെ കമ്മീഷണറായ ഋഷിരാജ് സിംഗ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു.വില്‍പ്പനക്കാരും വിതരണക്കാരുമുള്‍പ്പടെ പലരും ഇതേത്തുടര്‍ന്ന് ഇരുമ്പഴിക്കുളളിലായിരുന്നു. ഇതോടുകൂടിയാണ് പുതുവഴികള്‍ തേടാന്‍ മയക്ക് മരുന്ന് മാഫിയ നിര്‍ബന്ധിതരായത്.പൊതുസമൂഹം ആകമാനം ജാഗ്രത പാലിച്ചങ്കില്‍ മാത്രമേ പുതുതലമുറയെ ഗ്രസിച്ചിരിക്കുന്ന മയക്ക് മരുന്നുപയോഗത്തിന് തടയിടാന്‍ കഴിയൂ എന്നതിനാല്‍ മുന്നറിയിപ്പ് കൈമാറണമെന്ന നിര്‍ദ്ദേശവും കത്തിലുണ്ട് ഏറ്റുമാനൂര്‍ എക്‌സൈസ് ഓഫീസില്‍ കിട്ടിയ നിര്‍ദ്ദേശത്തെ തുടര്‍ന്നു സ്‌കൂളുകള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
















