പൂഞ്ഞാര്‍: പനച്ചികപ്പാറയില്‍ എത്തിയ റിച്ചാര്‍ഡ് ഹേ എംപിക്ക് ബിജെപി പൂഞ്ഞാര്‍ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി. സൂരേഷ്, ലിജിന്‍ലാല്‍, മണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ എന്നിവര്‍ എംപിക്കൊപ്പമുണ്ടായിരുന്നു.
സ്വീകരണത്തിന് ബിജെപി പൂഞ്ഞാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാര്‍, ടി.എസ്. രാമചന്ദ്രന്‍, ജില്ലാ കമ്മറ്റിയംഗം കെ.വി. മധുസൂദനന്‍ നായര്‍, വിജയകുമാര്‍, കെ.പി. ശശികുമാര്‍, മോഹനന്‍ കണ്ണങ്കര, പുഷ്പരാജന്‍, സുജു പുന്നയ്‌ക്കല്‍, രവീന്ദ്രന്‍ പി.ഡി., എ. സോമരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പൂഞ്ഞാര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പഞ്ചായത്ത് മെമ്പര്‍മാരായ കെ.പി. ജയകുമാരി, ഗീതാ ജെമിനി നേതാക്കളായ സുരേഷ് വടക്കേലി, കെ.പി. കുട്ടപ്പന്‍, കുമാരന്‍ മാടവനശ്ശേരി എന്നിവര്‍ ചേര്‍ന്ന് എംപിക്ക് നിവേദനം നല്‍കി.
















