പരപ്പനങ്ങാടി: നഗരസഭയെ ലഹരിമുക്തമാക്കുന്നതിന്ന് വേണ്ടി രൂപീകരിച്ച ലഹരിമുക്ത പരപ്പനാട് പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പരിസരങ്ങള്‍, പ്രധാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. പരപ്പനങ്ങാടി എസ്എന്‍എം സ്കൂള്‍ പരിസരത്ത് സബ് ഇന്‍സ്പെക്ടര്‍ കെ. ജെ.ജിനേഷ് .ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് എച്ച്.ഹനീഫ അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ അഹമ്മദ്കുട്ടി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ഉസ്മാന്, കൗണ്‍സിലര്‍ ഹനീഫ കൊടപ്പാളി, പിടിഎ പ്രസിഡന്റ് പി.ഒ.അഹമ്മദ് റാഫി, തെക്കേപ്പാട്ട് ലത്തീഫ്, പ്രിന്‍സിപ്പള്‍ ജാസ്മിന്, പ്രധാനാദ്ധ്യാപകന് ദാസന്, ലഹരിമുക്ത പരപ്പനാട് ഭാരവാഹികള്‍, വ്യാപാരി പ്രതിനിധികള്‍, െ്രെഡവേഴ്സ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: