കോട്ടയം: കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് നടത്തുന്ന വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന തൊഴില്‍ അധിഷ്ഠിത സെക്രട്ടേറിയല്‍ അസ്സിസ്റ്റന്‍ര് സ്റ്റെനോഗ്രാഫി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൈകടാസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചുവരുന്ന എസ്ടിസി-ഐടിഐയില്‍ ആണ് സ്‌കോളര്‍ഷിപ്പോടുകൂടി പരിശീലനം നല്‍കുക. കോഴ്‌സില്‍ വിജയിപ്പിക്കുന്നവര്‍ക്ക് നാഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. 18 സീറ്റുകള്‍ മാത്രമുള്ള കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. എസ്എസ്എല്‍സി വിജയികളായ നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്ക് മെറിറ്റ് അടിസ്താനത്തില്‍ പ്രവേശനം ലഭിക്കും. സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, മൂന്ന് ഫോട്ടോസഹിതം പ്രിന്‍സിപ്പലുമായി നേരില്‍ ബന്ധപ്പെടണം.
















