ചെറുതോണി: രാജാക്കാട്ടെ ഒരു വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യ നിര്‍മ്മാണം നടക്കുന്നു. രാജാക്കാട് ടൗണില്‍ നിന്നും മൂന്ന് കിലോ മീറ്റര്‍ ഉള്ളിലായുള്ള വീട്ടിലാണ് മദ്യം നിര്‍മ്മിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റില്‍ കളര്‍ ചേര്‍ത്താണ് ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുന്ന അതേ പ്രതീതി ഉളവാക്കുന്ന മദ്യം പുറത്തിറക്കുന്നതെന്നാണ് വിവരം. ഹണി ബീ, എം.സി എന്നീ ബ്രാന്റുകളുടെ അര ലിറ്റര്‍ വീതമുള്ള മദ്യമാണ് വില്‍ക്കുന്നത്.
ബിവറേജില്‍നിന്നും വാങ്ങുന്ന കുപ്പികളില്‍ ബാര്‍കോഡ് ഉണ്ട്. വ്യാജ ലേബലില്‍ എത്തുന്ന കുപ്പികളില്‍ ബാര്‍കോഡ് ഇല്ല എന്നതാണ് വ്യാജനെ തിരിച്ചറിയാനുള്ള ഏക മാര്‍ഗ്ഗം. ആവശ്യക്കാര്‍ക്ക് ഇത്ര കുപ്പി എന്ന കണക്കിന് സ്ഥലത്ത് ഇറക്കികൊടുക്കുകയാണ് പതിവ്. അപ്പോള്‍തന്നെ വില്‍പ്പനക്കാരന് പണവും നല്‍കണമെന്നതാണ് വ്യവസ്ഥ. കച്ചവടക്കാരെ ഉദ്യോഗസ്ഥര്‍ പിടിച്ചാല്‍ വ്യാജ മദ്യ നിര്‍മ്മാതാക്കള്‍ക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഇല്ല. ബിവറേജില്‍നിന്നും ലഭിക്കുന്നതിനേക്കാള്‍ വില വളരെ കുറവാണ് ഈ വ്യാജ മദ്യത്തിന് . അരലിറ്റര്‍ മദ്യം 200 രൂപയ്‌ക്കാണ് ഇടനിലക്കാര്‍ക്ക് നല്‍കുന്നത്. ഇത് 400 രൂപയ്‌ക്കാണ് ഇടനിലക്കാര്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നത.് ഓട്ടോറിക്ഷക്കാരാണ് മിക്കയിടങ്ങളിലും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. പല മദ്യപാനികളെയും ഇടനിലക്കാര്‍ പറ്റിക്കുന്നുണ്ട്. ഫോണ്‍ മുഖേന ഇടനിലക്കാരോട് മദ്യം ആവശ്യപ്പെടുന്ന ഉപഭോക്താവിന് ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയത് എന്ന വ്യാജേന വ്യാജ മദ്യം നല്‍കും. എങ്ങിനെയും മദ്യം അകത്താക്കണം എന്ന വെപ്രാളത്താല്‍ പലരും ബില്ല് ചോദിച്ച് വാങ്ങാറേയില്ല. ഇതാണ് ഇടനിലക്കാരുടെ വിജയവും. അരലിറ്റര്‍ വ്യാജ മദ്യം വിറ്റാര്‍ ചുരുങ്ങിയത് 150 രൂപയാണ് ഇടനിലക്കാരന് ലഭിക്കുന്നത്. ചില എക്‌സൈസ് ഉദ്യോഗസ്ഥരും പോലീസുകാരും വ്യാജമദ്യ ലോബിയെ സഹായിക്കുന്നുണ്ട് എന്ന ആക്ഷേപം ശക്തമാണ്.എക്‌സൈസ് വകുപ്പിലെ ഉന്നതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















