ഇടുക്കി: നിയമങ്ങള്‍ കാറ്റില്‍ പറത്തി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മുന്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉസ്മാന്‍ ചെറുതോണിയില്‍ പണുത കെട്ടിടം പൊളിച്ച് നീക്കേണ്ടിവരും. ഉസ്മാന്റെ കെട്ടിട നിര്‍മ്മാണം നിയമ ലംഘനത്തിലൂടെയാണെന്ന് ഇടുക്കി വിജിലന്‍സ് വിഭാഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കെട്ടിടം പൊളിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഉസ്മാനും കെട്ടിടം പണിത കാലയളവില്‍ ഇടുക്കി ജില്ല കളക്ടറായിരുന്നവരും പ്രതിപ്പട്ടികയില്‍ ഇടം പിടിച്ചു. ജില്ലാ ആസ്ഥാനത്ത് കളക്ടറുടെ മൗനാനുവാദത്തോടെയാണ് ഉസ്മാന്‍ കെട്ടിടം പണിതത്. കയ്യേറ്റത്തിനും അനധികൃത നിര്‍മ്മാണത്തിനുമെതിരെ ഹിന്ദുഐക്യവേദി നേതാക്കള്‍ സമരം നടത്തുകയും കളക്ടര്‍ക്ക് പരാതി നല്‍കുയും ചെയ്‌തെങ്കിലും കയ്യേറ്റം ഒഴിപ്പിക്കാന്‍ അധികാരികള്‍ തയ്യാറായില്ല.
















