പരപ്പനങ്ങാടി: 1964ല്‍ സ്ഥാപിച്ച ഉള്ളണം സേവാസമിതി വായനശാല പ്രവര്‍ത്തനക്ഷമമാക്കുന്നതിന് വേണ്ടി നാട്ടുകാര്‍ യോഗം ചേര്‍ന്നു. നിലവിലുള്ള ശോചനീയാവസ്ഥ പരിഹരിക്കാന്‍ യോഗം തീരുമാനിച്ചു. പത്രങ്ങള്‍ ,ആഴ്ച്ചപതിപ്പുകള്‍, മാസികകള്‍ ഇവയൊന്നും ഇവിടെ ലഭിക്കാറില്ല. നല്ല നിലയില്‍ നടത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാനായി വായനശാല സംരക്ഷണ കമ്മിറ്റി രൂപീകരിച്ചു .പി.കെ.നാരായണന് (പ്രസിഡന്റ്), എം.വേലായുധന്(വൈസ് പ്രസിഡന്റ്), കെ.ടി.വേലായുധന്(സെക്രട്ടറി), എ.പ്രഭാകരന്(ജോ.സെക്രട്ടറി), യു.വേലായുധന്‍കുട്ടി(ട്രഷറര്‍)എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: