പെരിന്തല്‍മണ്ണ: തേക്കിന്‍കോട് നിവാസികളുടെ വളരെ കാലത്തെ യാത്രാക്ലേശത്തിന് അറുതിയായി. 29, 30 വാര്‍ഡുകളിലെ രാഷ്ടീയ സാമൂഹ്യ പ്രവര്‍ത്തകരുടെ പരിശ്രമത്തിന്റെ ഫലമായി തേക്കിന്‍കോട്-മനഴി സ്റ്റാന്‍ഡ് ബസ് സര്‍വീസ് ആരംഭിച്ചു. നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടുത്തുകാര്‍ ബസ് സര്‍വീസിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഓട്ടോറിക്ഷളായിരുന്നു ഇവരുടെ ഏക ആശ്രയം. അതിന് കഴിയാത്തവര്‍ക്ക് കാല്‍നട തന്നെ ശരണം. പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കുള്ള പ്രധാന റോഡാണിത്. കൗണ്‍സിലര്‍ കെ.ശങ്കരനാരായണന് ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ലക്ഷമി കൃഷണന്, സുകുമാരന്‍, സരസ്വതി, അബ്ദുല്‍ ഹക്കിം, എടത്തൊടി ചന്തു, ഡാനിഷ്, ശിവന്, ഉസ്താദ് അസീസ് എന്നിവര്‍ സംസാരിച്ചു. രാവിലെ ഏഴിനും 10നും വൈകിട്ട് നാലിനുമായി മൂന്ന് സര്‍വീസുകളാണ് നിലവില്‍ ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: