എടപ്പാള്‍: പെരുമ്പറമ്പ് ശ്രീമഹാദേവക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠയും ദ്രവ്യകലശാഭിഷേകവും നടന്നു. മഹാഗണപതിഹോമം, കലശത്തിങ്കല്‍ പൂജ, എണ്ണകലശാഭിഷേകം, ഹോമകലശാഭിശേകം, തത്വകലശാഭിഷേകം എന്നിവക്ക് ശേഷം ധ്വജപ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങി. പാണിവാദന്നതോട് കൂടിയ ധ്വജ പ്രതിഷ്ഠാ ടി.കെ.കൃഷ്ണന് നമ്പൂതിരി നിര്‍വഹിച്ചു, തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി പി.എംമനോജ് എമ്പാന്തിരിയുടെ കാര്‍മികത്വത്തില്‍ ദ്രവ്യപരികലശം, ബ്രഹ്മകലശം, പായസപൂജ,കലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി എന്നിവയും നടന്നു. തൂകി മദ്യാഹ്നം സമാപ്ത്മാക്കി.
വൈകിട്ട് ആചാര്യവരണത്തോടുകൂടി ഉത്സവത്തിനു കൊടിയേറി. മഹാഭാഗവതിസേവക്ക് കാടാമ്പുഴ ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരന് നമ്പൂതിരി നേതൃത്വം നല്കി. തുടര്‍ന്ന് കേരള കലാമണ്ഡലം അവതരിപ്പിച്ച സുഭദ്ര ധനഞ്ജയം കൂടിയാട്ടം അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: