മക്കളേ പതിനഞ്ചുവര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ നൂറുകോടിയില്‍ അധികമാണ് ഇന്ന് ലോകജനസംഖ്യ. ഇന്ത്യയില്‍തന്നെ ദിനംപ്രതി കോടിക്കണക്കിന് കുങ്ങളാണ് ജനിച്ചുവീഴുന്നത്. ഇത് ഇങ്ങനെതുടര്‍ന്നാല്‍ പത്തുവര്‍ഷം കഴിഞ്ഞാലുള്ള അവസ്ഥയെന്താകും? പക്ഷേ ജനങ്ങള്‍ പെരുകുന്നതിനനുസരിച്ച് മൂല്യങ്ങല്‍ വളരുന്നില്ല.
നേരേമറിച്ച് നശിക്കുകയാണ്‌ചെയ്യുന്നത്. ഇനിയുള്ള ഓരോപദവും ശ്രദ്ധയോടെ വച്ചില്ലെങ്കില്‍ നമ്മുടെയെല്ലാം ഭവി ഇരുളടഞ്ഞതാവും. അതിനാല്‍ ഒരു കുടുംബത്തില്‍ രണ്ടുകുട്ടികളില്‍ അധികം ആകരുത്. കുട്ടികള്‍ ഇല്ലാത്തവര്‍ സാധുകുടുംബത്തിലെ കുട്ടികളെുടെ ചുമതല ഏറ്റെടുക്കണം. അവര്‍ക്ക് നല്ലസംസ്‌കാരം പകര്‍ന്നുനല്‍കണം.
അങ്ങനെ ധര്‍മ്മംനിലനിര്‍ത്താന്‍ വേണ്ട വിധം ശ്രദ്ധയോടെ ജീവിതം നയിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ധാര്‍മ്മികകാര്യങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞ്‌വയ്‌ക്കുന്നതാണ് ശരിയായ ആദ്ധ്യാത്മികം.
















