പരപ്പനങ്ങാടി: കശാപ്പു ചെയ്യുന്നതിനായി കൊണ്ടുവരുന്ന അറവുമാടുകള്‍ വിരണ്ടോടുന്നത് പതിവാകുന്നു കഴിഞ്ഞ ആഴ്ചക്കിടെ പരപ്പനങ്ങാടിയിലും പരിസരത്തുമായി അഞ്ചിടങ്ങളിലാണ് പോത്തുകള്‍ വിരണ്ടോടിയത്. അനധികൃത മാംസ വില്‍പ്പനശാലകളിലേക്കുള്ള കശാപ്പുകള്‍ പൊതുസ്ഥലങ്ങളിലാണ് നടക്കുന്നത. ഇങ്ങനെ കശാപ്പു ചെയ്യുന്നിടത്ത് കെട്ടിയിടുന്ന അറവുമാടുകളാണ് വിരണ്ടോടി അപകടങ്ങള്‍ ഉണ്ടാക്കുന്നത്. മുണ്ടിയന്‍ കാവിലും ചിറമംഗലത്തുമാണ് ഏറ്റവും ഒടുവില്‍ പോത്തുകള്‍ വിരണ്ടോടിയത്. മുണ്ടിയന്‍ കാവില്‍ തിരൂരില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് പോത്തിനെ തളച്ചത്. ഫയര്‍ഫോഴ്സ് സംഘം പോയ ഉടനെ തന്നെ ഇതിനെ പൊതുസ്ഥലത്ത് വെച്ച് കശാപ്പു ചെയ്യുകയും ചെയ്തു. നിയമങ്ങള്‍ എറെയുണ്ടെങ്കിലും പരപ്പനങ്ങാടി നഗരസഭയില്‍ ഉടനീളം അനധികൃത മാംസ വില്‍പ്പന പൊടിപൊടിക്കുകയാണ്. ചെറിയ പെരുന്നാളിന്റെ തലേന്ന് ചെട്ടിപ്പടിയിലെ നാളികേരം തൂക്കിയെടുക്കുന്ന കടയില്‍ മാത്രം നാല് പോത്തിനെയാണ് അറുത്ത് തൂക്കിയത്. രോഗബാധിത മാടുകളെ കശാപ്പു ചെയ്യാന്‍ പാടില്ലെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. പോത്ത് മാംസമാണെന്നറിയിക്കാന് പോത്തുതലകള് വില്‍പ്പനശാലയില്‍ വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട് മൃഗങ്ങളുടെ അവയവ പ്രദര്‍ശനത്തിന് നിയമപരമായി വിലക്കുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.
മാംസ വില്‍പ്പനശാലകള്‍ ഗ്ലാസിട്ട് സുരക്ഷിതമാക്കണമെന്നാണ് നിയമം. പക്ഷേ ഇതൊന്നും പരപ്പനങ്ങാടിക്കാര്‍ അറിഞ്ഞമട്ടില്ല. അനധികൃത മാംസ വില്‍പ്പനക്കെതിരെ അധികൃതരും കണ്ണടച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: