കാടാമ്പുഴ: മരുതില്‍ ശിവ വിഷ്ണു ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്നുവന്ന ആദ്ധ്യാത്മിക പ്രഭാഷണ പരമ്പര സമാപിച്ചു. അവസാന ദിവസമായ ഇന്നലെ പുന്നപ്പാല ശങ്കരാശ്രമം മഠാധിപതി സ്വാമി പരമാനന്ദപുരി പ്രഭാഷണം നടത്തി. നൂറുകണക്കിനു ഭക്തജനങ്ങള്‍ നാമസങ്കീര്‍ത്തനങ്ങളോടെ സ്വാമി പരമാനന്ദപുരിയെ വേദിയിലേക്ക് സ്വീകരിച്ചു. സത്സംഗത്തില്‍ ധര്‍മ്മോ രക്ഷതി രക്ഷിതഃ എന്ന വിഷയത്തില്‍ സ്വാമി സംസാരിച്ചു. മരുതില്‍ ദേവസ്വം ചെയര്മാന് ടി.മുരളീധരധരന് അദ്ധ്യക്ഷത വഹിച്ചു.
ബ്രഹ്മകലശാഭിഷേകത്തോടെ നവീകരണകലശ ചടങ്ങുകള്‍ ഇന്ന് സമാപിക്കും. തന്ത്രി കല്‍പ്പുഴ ശങ്കരന് നമ്പൂതിരിട് മുഖ്യകാര്‍മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: