തിരൂര്‍: ശ്രീആലത്തിയൂര് പെരുംതൃക്കോവില്‍ ഹനുമാന് കാവില്‍ വാല്മീകി രാമായണ നവാഹയജ്ഞം ആഗസ്റ്റ് ഏഴിന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാമായണ മാസാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജയേഷ് ശര്‍മ്മ കോഴിക്കോടാണ് യജ്ഞാചാര്യന്‍. ആഗസ്റ്റ് 16ന് യജ്ഞം സമാപിക്കും. ആദ്യദിവസമായ ഏഴിന് കലവറ നിറക്കല്‍ നടക്കും.
ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ആലത്തിയൂര്‍. രാമായണത്തില്‍ പ്രതിപാദിച്ചിട്ടുള്ള ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഇവിടെയുണ്ട് ഹനുമാനും, ശ്രീരാമനുമാണ് പ്രധാന പ്രതിഷ്ഠകള്‍. ഹനുമാന് സമുദ്രം ലംഘിച്ച് ലങ്കയിലേക്ക് ചാടിയതിന്റെ സ്മരണാര്‍ത്ഥം കല്ലുകൊണ്ട് ഒരു തറ ക്ഷേത്രത്തിലുണ്ട്. അതിന്റെ ഒരറ്റത്തുള്ള കരിങ്കല്ല് സമുദ്രമാണെന്ന് സങ്കല്പിച്ച് അത് തൊടാതെ ചാടുന്നത് പുണ്യമെന്ന് വിശ്വസിക്കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ബി.മനോജ്കുമാര്‍, മേല്‍ശാന്തി അരീക്കര ശങ്കരന് നമ്പൂതിരി, ഗോപിനാഥ് ചേന്നര, പി.രാജന് നായര്‍, ഉണ്ണികൃഷ്ണന് വെട്ടം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: