പേരാമ്പ്ര: സി പി എം ക്രിമിനലും ഒട്ടേറേ കേസുകളില്‍ പ്രതിയുമായ കല്ലോ ട് സ്വദേശി സിദ്ധാര്‍ഥിനെ ബി ജെ പി പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത പേരാമ്പ്ര സ്‌റ്റേഷനിലെ പോലിസ് പി.കെ സുനില്‍കുമാറിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം പേരാമ്പ്ര ടൗണിലും കല്ലോട് ഭാഗത്തും സംഘടിതമായി സി പി എം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു ആക്രമിച്ചിരുന്നു കൈപ്രം ശാഖാ മുഖ്യശിക്ഷക് പ്രസൂണ്‍, കല്ലോട് സ്വദേശി സന്ദീപ് തുടങ്ങിയവരെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതിയായിരുന്നു സിദ്ധാര്‍ഥ് സിദ്ധാര്‍ഥിന്റെ ബന്ധു കൂടിയായ പോലിസുകാരന്‍ സുനില്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പേരാമ്പ്രയില്‍ പോലീസിനെ അസഭ്യം പറഞ്ഞ് കൊണ്ട് പ്രകടനം നടത്തിയിരുന്നു ഒരു കുറ്റവും ചെയ്യാത്ത സുനിലിനെ സസ്‌പെന്റ് ചെയ്തത് പേരാമ്പ്രയിലെ ഉന്നത നേതാക്കളുടെ സമര്‍ദ്ദത്തിന്റെ ഫലമാണ് ഈ നടപടിക്കെതിരെ പേരാമ്പ്ര പഞ്ചായത്ത് ബി ജെ പി കമ്മറ്റി പ്രതിഷേധിച്ചു പഞ്ചായത്ത് പ്രസിഡണ്ട് തറമ്മല്‍ രാഗേഷ് അധ്യക്ഷത വഹിച്ചു ഷാജു കല്ലോട് ബി ജെ പി മണ്ഡലം സെക്രട്ടറി ശശികുമാര്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിജു കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















