കരുവാരക്കുണ്ട്: ആഴ്ചകളായി കാട്ടാനകൂട്ടം മലയിറങ്ങി ജനവാസ കേന്ദ്രത്തില്‍ തമ്പടിച്ചതോടെ നാട്ടുകാര്‍ ഭീതിയിലായി .കരുവാരക്കുണ്ടിന്റെ വിവിധ പ്രദേശങ്ങളിലാണ് തമ്പടിക്കുന്നത്. ഇരിങ്ങാട്ടിരി ,പനഞ്ചേല, പുളിയക്കോട്, ചാമക്കുന്ന്, മുനാടി എന്നീ ഭാഗങ്ങളിലാണ് കുടുതലായും തമ്പടിക്കുന്നത് ചക്ക പ്രിയമാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടാനശല്യം രൂക്ഷമായ കരുവാരക്കുണ്ടില്‍ മലയോര മേഖയിലെ കര്‍ഷകര്‍ക്ക് ദുരിതനാളുകളാണ്. കാട്ടാന ആക്രമണ സ്വഭാവം കാണിച്ചതോടെ നാട്ടുകാരുടെ ഉറക്കം നഷ്ടമായി. കര്‍ഷകര്‍ കൃഷിയിടങ്ങളിലിറങ്ങാന്‍ പോലും ഭയപ്പെടുകയാണ്.വീടുകളോട് ചേര്‍ന്നാണ് ആന തമ്പടിക്കുന്നത് കാട്ടാനകള്‍ തിരികെ കാടുകയറാന്‍ തയ്യാറാകാത്തതില്‍ കരുവാരകുണ്ടുകാരുടെ ഭീതി ഒഴിയുന്നില്ല. സൈലന്റ്റ് വാലി ബഫര്‍ സോണില്‍ നിന്ന് പറയന് മേട്ടില്‍ തങ്ങിയ കാട്ടാനകൂട്ടമാണ് ഭീതി പരത്തുന്നത് ഒരാഴ്ചക്കിടെ നശിപ്പിച്ചത് ടാപ്പിങ്ങിനൊരുങ്ങിയ അഞ്ഞൂറിലധികം റബര്‍ മരങ്ങള്‍ തോല്പറിച്ചെടുത്തു. കഴിഞ്ഞ ദിവസം തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായി. ഏഴോളം പേര് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെടുന്നതിനിടെ വീണ് അഞ്ചുപേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇത്രയൊക്കെ ആയിട്ടും വനംവകുപ്പ് അധികൃതര്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: