കരുവാരകുണ്ട്: വൈദ്യുതി വിതരണം താളംതെറ്റിയതോടെ മലയോരഗ്രാമങ്ങള്‍ മൂന്നാം ദിവസവും ഇരുട്ടിലായി. കഴിഞ്ഞ ഞായറാഴ്ച വീശിയടിച്ച കാറ്റില്‍ വൈദ്യുതി ലൈനുകള്‍ക്ക് മീതെ മരങ്ങള്‍ ഒടിഞ്ഞുവീണിരുന്നു. ഇതുമൂലമാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടതെന്ന് അധികൃതര്‍ പറയുന്നു.
വൈദ്യുതി നിലച്ചത് പല സ്കൂളുകളുടെയും പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. മോട്ടോറുകള്‍ പ്രവര്‍ത്തനരഹിതമായതോടെ സ്കൂളിലേക്കുള്ള ജലവിതരണവും നിലച്ചു. നാട്ടിന് പുറങ്ങളിലുള്ളവരുടെ ഭൂരിപക്ഷം മൊബൈല്‍ ഫോണുകളും നിശ്ചലമായി.
വീടുകള്‍ക്കു പുറമേ ഓഫീസുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിച്ചു. വൈദ്യുതിവകുപ്പ് അധികൃതരുടെ നിസംഗയെ തുടര്‍ന്നാണ് വൈദ്യുതി വിതരണം താളം തെറ്റുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാലവര്‍ഷത്തില്‍ ഇത്തരം സംഭവങ്ങള്‍ മലയോരത്ത് പതിവാണ്. എന്നാല്‍ അധികൃതര്‍ മുന്‍കരുതല്‍ സ്വീകരിച്ചാല്‍ വീണ്ടും വീണ്ടും ഇത് ആവര്‍ത്തിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: