ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല എന്‍ടിയു പ്രവര്‍ത്തകസമിതിയോഗം ബിജെപി സംസ്ഥാന
പ്രസിഡണ്ട് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഐഎസ് സ്വാധീനം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് എന്‍ടിയു ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയും , വിദ്യാഭ്യാസ മന്ത്രിയും കുറ്റകരമായ മൗനം വെടിഞ്ഞ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എന്‍ടിയു ആവശ്യപ്പെട്ടു. ജില്ലാ പ്രവര്‍ത്തക സമിതിയോഗം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഐഎസ് സ്വാധീനം വര്‍ദ്ധിക്കുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് എസ് പ്രശാന്ത് (എച്ച് എസ് എസ് പനങ്ങാട് ), സെക്രട്ടറി വിനോദ് ഈ കെ (എല്‍ ബി എസ് എം എച്ച് എസ് എസ് അവിട്ടത്തൂര്‍ )ട്രഷറര്‍ മുരളീധരന് പി (എസ് കെ എച്ച് എസ് എസ് ആനന്ദപുരം ) യോഗത്തില്‍ സംസ്ഥാന സമിതിയംഗം കെ ഗിരീഷ്കുമാര്‍ , ജില്ലാ വൈസ് പ്രസിഡണ്ട് പി കെ നന്ദകുമാര്‍ , ജില്ലാ ജന സെക്രട്ടറി ജി സതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: