ഏലപ്പാറ: ഏലപ്പാറയില്‍ റോഡ് കൈയ്യേറിയുള്ള കച്ചവടവും അനധികൃത പാര്‍ക്കിങും മൂലം ടൗണിലെ ഗതാഗതക്കുരുക്ക് നിത്യസംഭവം ആകുന്നു. ടൗണിലെ റോഡിന് വീതികുറവായതിനാല്‍ തിരക്ക് നിയന്ത്രിക്കുവാന്‍ കച്ചവട സ്ഥാപനങ്ങളും മറ്റും പൊളിച്ച് നീക്കി റോഡിന് വീതിക്കൂട്ടിയിരുന്നു. എന്നാല്‍ ഇന്ന് റോഡ് കയ്യേറിയുള്ള കച്ചവടവും റോഡിന്റെ രണ്ട് സൈഡിലും ഉള്ള പാര്‍ക്കിങും ഓട്ടോ സ്റ്റാന്റും ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. നിയമ പാലകര്‍ ഇതിനെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ടൗണില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ളത് ശനി, ഞായര്‍ ദിവസങ്ങളിലാണ്. ഈ ദിവസങ്ങളില്‍ ഇവിടെ അപകടങ്ങള്‍ നിത്യ സംഭവമാണ്. പൊതുജനങ്ങള്‍ സഞ്ചരിക്കുന്ന നടപ്പാത പോലും കച്ചവടക്കാര്‍ കയ്യടക്കിയിരിക്കുകയാണ്. റോഡ് സൈഡിലെ പാര്‍ക്കിങും വഴിക്കച്ചവടവും നീക്കി ഏലപ്പാറ ടൗണിലെ അപകടങ്ങള്‍ ഒഴിവാക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
















