അന്താരാഷ്ട്ര യോഗദിനം ആചരിച്ചത് കൊണ്ട് മാത്രം തൃപ്തിപ്പെടാന്‍ തയ്യാറല്ലാത്തവരാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ)ലെ യോഗ ദിന സംഘാടകര്‍. വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കാനുള്ളതല്ല യോഗ എന്നതാണ് ഐപിഎഫിന്റെ തീരുമാനമെന്നു മുഖ്യ സംഘാടകരായ ഐപിഎഫ് അബുദാബി ചാപ്റ്റര്‍ അധ്യക്ഷന്‍ ഹരികുമാര്‍ യോഗ ദിന ആചരണത്തിനിടയ്ക്ക് തന്നെ പ്രഖ്യാപിച്ചിരുന്നു. അത് ഓരോ വ്യക്തിയുടെയും ദൈനന്ദിന ജീവിതത്തിന്റെ ഭാഗമാകണം. ഐപിഎഫ് ഇപ്പോള്‍ അതിന്റെ പ്രക്രിയയിലാണ്.
അബുദാബിയിലെ തൊഴിലാളികള്‍ക്കായി സൗജന്യ യോഗ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നു. മുസഫയിലെ ഫുഡ്ലാന്റ് ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സൗജന്യ യോഗ ക്ലാസ്സിന്റെ ഉദ്ഘാടനവും സെമിനാറും നടന്നു.
‘യോഗാഞ്ജലി’ എന്ന ഈ പദ്ധതിയിലൂടെ യോഗയെ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെട്ട ജനങ്ങള്‍ക്കിടയില്‍ എത്തിക്കുകയും അവര്‍ക്കു ഐക്യവും ക്ഷേമവും കൊണ്ട് വരികയും ചെയ്യുക എന്നതാണ് ഐപിഎഫിന്റെ ലക്ഷ്യം. ഇപ്പോള്‍ വാടകക്കെടുത്ത സ്ഥലങ്ങളിലാണ് ക്ലാസുകള്‍ നടക്കുന്നത്. കൂടുതല്‍ വളരുമ്പോള്‍ തീര്‍ച്ചയായും മറ്റു സംവിധാനങ്ങള്‍ വേണ്ടി വരും. അപ്പോഴേക്കും ഭരത സര്‍ക്കാരിന്റെ ഇടപെടലോടെ എംബസ്സിയില്‍ തന്നെ ഒരു സ്ഥലം അനുവദിച്ചു കിട്ടുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
ഐപിഎഫ് സംഘടനയുടെ യുഎഇ അധ്യക്ഷന്‍ ഭുപീന്ദര്‍ കുമാറാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. സംഘടനയുടെ യുഎഈ സംയോജകന്‍ ഗണേഷ്കുമാര് സംസാരിച്ചു.
ഭാരതീയ സംസാരത്തിന്റെ മഹത്ത്വത്തെ പറ്റിയും അത് നേടാന്‍ വളരെ എളുപ്പമാണെന്ന കാര്യവും ഗണേഷ് എടുത്തു പറഞ്ഞു. എല്ലാവരും ആ മഹത്തായ സംസ്ക്കാരത്തിന്റെ അംബാസഡര്‍മാര്‍ ആകണമെന്നു ഗണേഷ് ആഹ്വാനം ചെയ്തു.
സയന്‍സ് ഇന്‍ഡ്യ ഫോറം ജി.സി.സി മേഖല പ്രസിഡന്റ് നന്ദകുമാര്‍, യോഗ ഗുരു രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. യോഗാചാര്യന് രവിശങ്കറിന്റെ നേത്രത്വത്തിലായിരുന്നു യോഗയും സെമിനാറും നടന്നത്.
തൊഴിലാളികള്‍ക്കിടയില്‍ യോഗ കൂടുതലായി പ്രചരിപ്പിക്കാന്‍ സൗജന്യ യോഗ ക്ലാസുകള്‍ കൂടുതല്‍ തൊഴിലാളി മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നു ഹരികുമാറും ജനറല്‍സെക്രട്ടറി അജി വാസുദേവനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: