മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ മെയ് 19ന് മുസ്ലിംലീഗിന്റെ ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട് വ്യാപകമായ രീതിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടും കടകളും, വാഹനങ്ങളും നശിപ്പിച്ചിരുന്നു. എന്നാല്‍ ഈ ആക്രമണം നടത്തിയ മുസ്ലിംലീഗുകാര്‍ നാട്ടില്‍ വിലസുകയാണ്. പോലീസ് ഇവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇതിനെതിരെ ജില്ലാ പോലീസ് മോധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. മുസ്ലിംലീഗ് ആക്രമണത്തില്‍ പരിക്കേറ്റ അട്ടക്കോളി ആനന്ദ വെളിച്ചപ്പാടന്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണുള്ളത്. എന്നിട്ടും പോലീസ് ലീഗ് നേതാക്കളുടെ വാക്കുകള്‍ കേട്ട് പ്രവര്‍ത്തിക്കുകയാണ്. ഈ ആക്രമികള്‍ക്കെതിരെ ഒരാഴ്ചക്കകം നടപടി സ്വീകരിക്കാത്ത പക്ഷം ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്താന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ബിജെപി മണ്ഡലം അധ്യക്ഷന്‍ ഹരിഷ്ചന്ദ്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം അഡ്വ.വി.ബാലകൃഷ്ണഷെട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം സുരേഷ്കുമാര്‍ഷെട്ടി, ജില്ലാ സെക്രട്ടറി കെ.പി.വത്സരാജ്, സംസ്ഥാന യുവമോര്‍ച്ച ട്രഷറര്‍ വിജയറൈ, മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ.കയ്യാര്‍, ജില്ലാ കമ്മറ്റിയംഗം മണികണ്ഠറൈ, സദാനന്ദ, ചന്ദ്രശേഖര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: