മലപ്പുറം: ആളില്ലാതെ തെങ്ങിലും കവുങ്ങിലും കയറാവുന്ന മൊബൈല്‍ നിയന്ത്രിത യന്ത്രവുമായി കൊണ്ടോട്ടി ചിറയില്‍ മേലേപറമ്പില്‍ ജംഷിദ് അല്‍ റഹ്മാന്.
ബി ടെക് ബിരുദധാരിയായ ജംഷിദിന്റെ യന്ത്രം തെങ്ങില്‍ ഘടിപ്പിച്ചാല്‍ പിന്നെ ചുവട്ടില്‍ നിന്ന് മൊബൈലിലൂടെ നിര്‍ദേശങ്ങല്‍ നല്കിയാല് മതി. തെങ്ങില്‍ കയറാനും റിമോട്ട് കണ്ട്രോള് വീല്‍ ഫാം ക്ലൈബര് എന്ന യന്ത്രത്തിലെ ക്യാമറയിലൂടെ തേങ്ങക്കുലകള്‍ കണ്ടെത്തി ഒപ്പമുള്ള കട്ടിംഗ് വീലുപയോഗിച്ച് തേങ്ങയിടാനുമാകും. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രം സ്മാര്‍ട്ട് ഫോണുമായി പ്രത്യേക ആപ്ലിക്കേഷനിലൂടെ കണക്ട് ചെയ്താണ് നിയന്ത്രിക്കുന്നത്. ഫോണിന്റെ സ്ക്രീനില്‍ ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ലഭ്യമാവും. ഗുരുത്വാകര്‍ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തെങ്ങില്‍ യന്ത്രം ഉറച്ചിരിക്കുന്നത്.
ചരിഞ്ഞ തെങ്ങിലും ഈ യന്തിരവന്‍ അനായാസം കയറും. 300 മീറ്റര്‍ പരിധിയില്‍ നിന്ന് യന്ത്രത്തെ നിയന്ത്രിക്കാനാവും. സോഫ്റ്റ് വെയര്‍ രംഗത്ത് സഹോദരന് ഫവാസുല്‍ റഹീമും സഹായിക്കാനുണ്ട്.
2013ല്‍ യന്ത്രത്തിന് പേറ്റന്റിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10,000 രൂപക്കുള്ളില്‍ പൂര്‍ണമായി യന്ത്രം നിര്‍മിക്കാനാവുമെന്ന് ജംഷിദ് അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: