കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ രാഷ്ട്രീയ മത സാംസ്കാരിക ആദ്ധ്യാത്മിക മേഖലകളില്‍ അരനൂറ്റാണ്ടിലേറെയായി മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ബിജെപി ദേശീയ സമിതി അംഗവും മുതിര്‍ന്ന നേതാവുമായ മടിക്കൈ കമ്മാരന് കാഞ്ഞങ്ങാട്ടേ പൗരാവലി നല്കുന്ന ആദരിക്കല്‍ ചടങ്ങായ സമാദരം പരിപാടിയുടെ വേദി സന്തോഷത്താല്‍ വികാരനിര്‍ഭരമായി.
വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കൊണ്ടും പ്രവര്‍ത്തകരെ കൊണ്ട് തിങ്ങിനിറഞ്ഞ വേദിയായിരുന്നു ചടങ്ങ് നടന്ന മുനിസിപ്പല്‍ ടൗണ്‍ഹാള്‍. ജീവിതം തന്നെ സമാജത്തിന് വേണ്ടി സമര്‍പ്പിച്ച ധീര രാഷ്ട്രീയ നേതാവിനെ ആദരിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ ഭാഗങ്ങളില്‍ നിന്ന് കനത്ത മഴയെയും അവഗണിച്ച് ബിജെപി പ്രവര്‍ത്തകര്‍, മറ്റു വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ എത്തിച്ചേര്‍ന്നിരുന്നു.
സ്വാഗതസംഘം ചെയര്മാന് അഡ്വ.സികെ.ശ്രീധരന്റെ സ്വാഗത പ്രസംഗം തന്നെ വികാരനിര്‍ഭരമായി. തന്റെ സഹപ്രവര്‍ത്തകനായിരുന്ന മടിക്കൈ കമ്മാരനെ വാനോളം വാഴ്ത്തിയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. പിന്നീട് മടിക്കൈ കമ്മാരനെന്ന ബിജെപിയുടെ കരുത്തനായ നേതാവിന്റെ ജീവിതത്തിലൂടെ ഓര്‍മ്മകളുടെ പ്രയാണമായിരുന്നു. കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളെ അതിജീവിച്ച മഹാവ്യക്തിത്വമായിരുന്നു കമ്മാരനെന്നും അദ്ദേഹം ഇന്നത്തെ വേദിയില്‍ രാജാവല്ല മഹാരാജാവാണെന്ന് പറഞ്ഞുകൊണ്ടാണ് സ്വാഗത പ്രസംഗം അവസാനിപ്പിച്ചത്.
ചടങ്ങ് ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന് അദ്ദേഹത്തെ പൊന്നാടയണിയിച്ച് പയ്യന്നൂര്‍ പവിത്രമോതിരം വിരലിലണിയിച്ചു. സി.കെ.പത്മനാഭനെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് ബൊക്കെ നല്കി സ്വീകരിച്ചു. മടിക്കൈ കമ്മാരന് പൗരാവലിയുടെ ഉപഹാരം പഴയകാല സോഷ്യലിസ്റ്റ് നേതാവ് കെ.സി.ഭാസ്കരന് നല്കി. ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍, ബിജെപി നേതാവ് വി.രവീന്ദ്രന്, സുകുമാരന്‍ പെരിയച്ചൂര്‍, അഡ്വ.എം.സി.ജോസ്, മെട്രോമുഹമ്മദ് ഹാജി, പി.കോരന് മാസ്റ്റര്‍, ബങ്കളം കുഞ്ഞികൃഷ്ണന്, ബി.സുകുമാരന്‍, ബഷീര്‍ വെള്ളിക്കോത്ത് വേണുഗോപാലന്‍ നമ്പ്യാര്‍, ടി.കെ.നാരായണന്, കെ.യൂസഫ് ഹാജി, എച്ച്.ഗോകുല്‍ദാസ് കാമത്ത്, പി.മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍ സംസാരിച്ചു.
പി.ദാമോദര പണിക്കര്‍ മംഗള പത്രം പരിചയം നടത്തി. 78 വയസായ കമ്മാരന് 78 കുട്ടികള്‍ 78 പുസ്തകങ്ങള്‍ നല്കി. ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് ഇ.കൃഷ്ണന്, കാഞ്ഞങ്ങാട് സാരഥി പൂരസ്കാര സമിതിക്കുവേണ്ടി ദാമോദരന്‍ ആര്‍കിടെക്ട്, ബിജെപി മടിക്കൈ പഞ്ചായത്ത് കമ്മറ്റിക്കുവേണ്ടി പി.മനോജ്, കാഞ്ഞങ്ങാട് ബിഎംഎസ് ഹെഡ്ലോഡ് കമ്മറ്റിക്കുവേണ്ടി വി.വി.ബാലകൃഷ്ണന്, പൂതങ്ങാനം സര്‍വ്വീസ് സഹകരണ ബാങ്ക്, കാഞ്ഞങ്ങാട് പാല് വിതരണ കേന്ദ്രം, മാവുങ്കാല്‍ ഉദയ ക്ലബ്, യുവശക്തി ക്ലബ് പറക്കളായി, യുവ ക്ലബ് കാലിക്കടവ്, കൈരളി കലാകേന്ദ്രം കല്ല്യാണ്‍ റോഡ്, ഉമാനാഥ റാവു സേവാ സമിതി മാവുങ്കാല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍, ബിജെപി ചിത്താരി കടപ്പുറം കമ്മറ്റി, ലയണ്‍സ് ക്ലബ് മാവുങ്കാല്‍, പി.ജെ.ജോസഫ് പറക്കളായി, എന്‍.എ.ഖാലിദ്, ചിത്താരി കടപ്പുറം പ്രവര്‍ത്തകര്‍ എന്നിവര്‍ മടിക്കൈ കമ്മാരനെ ഷാണയിച്ചു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന എന്നെ ആദരിക്കാന്‍ കാഞ്ഞങ്ങാട് പൗരാവലി തയ്യാറായതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണെന്ന് ആദരവ് ഏറ്റുവാങ്ങി നടത്തിയ മറുപടി പ്രസംഗത്തില്‍ മടിക്കൈ കമ്മാരന് പറഞ്ഞു. ഇതിന്റെ സംഘാടകര്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് നടന്ന സമാദരം പരിപാടിയില്‍ മടിക്കൈ കമ്മാരനെ ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന് പയ്യന്നുര്‍ പവിത്ര മോതിരം അണിയിക്കുന്നു
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് സമാദരം
പരിപാടിയുടെ ഉദ്ഘാടകന്‍ ബിജെപി ദേശീയ സമിതി അംഗം
സി.കെ.പത്മനാഭനെ സ്വീകരിക്കുന്നു
കാഞ്ഞങ്ങാട് പൗരാവലിയുടെ ആദരവ് ഏറ്റുവാങ്ങി മടിക്കൈ കമ്മാരന് മറുപടി പ്രസംഗം നടത്തുന്നു
മടിക്കൈ കമ്മാരന് കാഞ്ഞങ്ങാട്ടെ പൗരാവലി നല്കിയ ആദരിക്കല്‍ ചടങ്ങായ സമാദരം പരിപാടിയിലെ സദസ്സ്
78 വയസിന്റെ ഓര്‍മ്മയ്ക്കായി കുരുക്ഷേത്ര കല്ല്യണ്‍ റോഡ് സമ്മാനമായി നല്കുന്ന
78 പുസ്തകങ്ങള്‍ 78 കുട്ടികള്‍ ചേര്‍ന്ന് മടിക്കൈ കമ്മാരന് നല്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: