മലപ്പുറം: ലോകജനസംഖ്യാ ദിനത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ 24 വരെ ജനസംഖ്യാ സുസ്ഥിരതാ പക്ഷമായി ആചരിക്കും.
‘ആസൂത്രണം ചെയ്യുക; ഉത്തരവാദിത്ത്വം നിറവേറ്റുക’ എന്ന സന്ദേശവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം നടത്തുന്ന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മുണ്ടുപറമ്പ് ഗവ.കോളെജ് ഓഡിറ്റോറിയത്തില്‍ നടത്തില്‍ നടക്കും.
രണ്ട് സെഷനുകളിലായി നടക്കുന്ന സെമിനാറില്‍ കുടുംബക്ഷേമ മാര്‍ഗങ്ങളെ കുറിച്ച് വിദഗ്ധര്‍ ക്ലാസുകളെടുക്കും.
പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 15 ആരോഗ്യ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ ബോധവത്ക്കരണ റാലി, സെമിനാര്‍, ആരോഗ്യമേള, കുടുംബാസൂത്രണ മാര്‍ഗങ്ങളുടെ പ്രദര്‍ശനം എന്നിവ നടക്കും.
100 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സാമൂഹിക ബോധവത്ക്കരണ പരിപാടികള്‍, വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ- പ്രശ്നോത്തരി മത്സരങ്ങള്‍ നടത്തും. 14, 15, 21, 23 തീയതികളില്‍ മഞ്ചേരി ജനറല്‍ ആശുപത്രി, തിരൂര്‍- പെരിന്തല്‍മണ്ണ- നിലമ്പൂര്‍ ജില്ലാ ആശുപത്രികള്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലാപ്രോസ്കോപി കാംപുകള്‍ നടത്തും.
21, 23, 26, 28 തീയതികളില്‍ മഞ്ചേരി ജനറല്‍ ആശുപത്രി, തിരൂര്‍- നിലമ്പൂര്‍ ജില്ലാ ആശുപത്രികള്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പുരുഷ വന്ധ്യംകരണ നൂതന മാര്‍ഗമായ എന്എസ്വി ക്യാമ്പുകള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: