ന്യൂദല്‍ഹി: ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണിപ്പൂര്‍ സ്വദേശിയായ യുവതിക്ക് വംശീയാധിക്ഷേപം. ദക്ഷിണകൊറിയയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന മോണിക്ക ഖാന്‍ഗെംബം എന്ന യുവതിയെ ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥന് അധിക്ഷേപിച്ചതായാണ് പരാതി. കണ്ടിട്ട് ഭാരതീയയാണെന്ന് തോന്നുന്നില്ലല്ലോ എന്നടക്കം പറഞ്ഞാണ് യുവതിയെ ഉദ്യോഗസ്ഥന് പരിഹസിച്ചത്.
ഇതിന് ശേഷം ഭാരതത്തില്‍ എത്ര സംസ്ഥാനങ്ങളുണ്ടെന്നും ചോദിച്ചു. സംസ്ഥാനങ്ങളുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടു. തന്റെ വിമാനം പുറപ്പെടാറായെന്ന് യുവതി അറിയിച്ചപ്പോള്‍ നിങ്ങളില്ലാതെ വിമാനം പുറപ്പെടില്ലെന്നായിരുന്നു മറുപടി. താന്‍ നേരിട്ട അപമാനം ഖാംഗെംബന് ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിച്ചു. ഇതിന് പിന്നാലെ സംഭവത്തില്‍ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വീറ്റുകള്‍ അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: