ദേഹത്തിനും ഇന്ദ്രിയങ്ങള്‍ക്കും മനസിനും ബുദ്ധിക്കും പ്രവര്‍ത്തന ശക്തി നല്‍കുനല്‍കുന്നത് അവികാരിയായി, സര്‍വ പ്രാണികളുടേയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന പരമാത്മാവാണ്, ശ്രീകൃഷ്ണന്‍തന്നെയാണ്
” അഹമാത്മാ ഗുഡാകേശ
സര്‍വഭൂതാശയ സ്ഥിതഃ”
എന്ന് ഭഗവാന്‍തന്നെ പറയുന്നുണ്ട്. അതുകൊണ്ട് ശ്രീകൃഷ്ണന്‍തന്നെയാണ് പരമാത്മാവായി ബുദ്ധിക്കുപോലും എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയില്‍ വര്‍ത്തിക്കുന്നത് എന്ന് മനസിലാക്കാം. ഗീതയിലും ഭാഗവതത്തിലും ആവര്‍ത്തിച്ചു പറയുന്ന ഈ വസ്തുത നാം ബോധമണ്ഡലത്തില്‍ ഉറപ്പിക്കണം. ഇതാണ്.
”ഏവം ബുദ്ധേഃ പരം ബുദ്ധ്വാ”
എന്ന്‌ശ്ലോകാരംഭത്തില്‍ പറയുന്നത്. അങ്ങനെ ഉറപ്പിച്ചശേഷം, ആത്മനാ- ആ പരമാത്മാവിന്റെ അംശമാണ്. ജീവന്‍ എന്നഭാവം നിറഞ്ഞുനില്‍ക്കുന്ന ബുദ്ധി, മനസ്, ഇന്ദ്രിയങ്ങള്‍ എന്നിവയുടെ സ്വാഭാവികമായ പ്രവര്‍ത്തനം ഭഗവാനുമായി സ്തംഭിപ്പിക്കണം യോജിപ്പിക്കണം.
അങ്ങനെ ചെയ്ത് നീ ശത്രുവിനെ -കാമത്തെ വധിക്കൂ. ശത്രുവിനെ വധിക്കാന്‍ കരുത്തുള്ള രണ്ട് കൈകള്‍ ആവശ്യമാണ്. ഈ കാമമെന്ന ശത്രുവിനെ വധിക്കാന്‍ ശ്രീകൃഷ്ണാവബോധം ,ഭഗവദ് സേവനം എന്നകൈകളാണ് വേണ്ടത്. അവരണ്ടും നിനക്കുണ്ടല്ലോ? -മഹാബാഹോ എന്ന സംബോധന അതാണ് ബോധിപ്പിക്കുന്നത്. പ്പണമാണ് സന്തോഷത്തിന്റെ രഹസ്യം. സംന്യാസിമാര്‍ മമതയില്ലാതെ ധര്‍മ്മംചെയ്യണം.
സമര്‍പ്പണംകൊണ്ടു മാത്രമേ അത് സാധിക്കൂ.
ഹൃദയം നിറഞ്ഞ കാരുണ്യവും ത്യാഗവും മറ്റുള്ളവരുടെ സുഖത്തിന് വേണ്ടി സ്വന്തം സുഖം ത്യജിച്ചുകൊണ്ടുള്ള സന്തോഷമാണ് സംന്യാസത്തെ അമൂല്യമാക്കുന്നത്.
(തുടരും)
















