പെരുവ: തയ്യല്‍ യൂണിറ്റ് തുടങ്ങുന്നതിനായി വായ്‌പയ്‌ക്ക് ബാങ്കിനെ സമീപിച്ച വീട്ടമ്മയ്‌ക്ക് വായ്‌പ നിഷേധിച്ചതായി പരാതി. കാരിക്കോട് തട്ടാര്‍കുന്നേല്‍ അമ്പിളി ബേബി എന്ന വീട്ടമ്മയാണ് ബാങ്ക് വായ്‌പ നിഷേധിച്ചതായി പരാതിപ്പെട്ടിരിക്കുന്നത്. തയ്യല്‍ യൂണിറ്റ് തുടങ്ങുന്നതിനായി ഒരു ലോണിനായാണ് പെരുവ ഫെഡറല്‍ ബാങ്കിനെ സമീപിച്ചത്. എന്നാല്‍ അവര്‍ യൂണിറ്റ് തുടങ്ങുന്ന കെട്ടിടത്തില്‍ ലോണ്‍ കുടിശിഖ വരുത്തിയിട്ടുള്ളഴര്‍ ഉണ്ടെന്നും അതിനാല്‍ ലോണ്‍ അനുവദിക്കാന്‍ ബുദ്ധിമുട്ടാണെന്നും മാനേജര്‍ പറഞ്ഞതായാണ് പരാതി. ഹെഢോഫീസില്‍ നിന്നുള്ള നിര്‍ദ്ദശത്തെത്തുടര്‍ന്നാണ് വായ്‌പ അനുവദിക്കാതിരുന്നതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വായ്‌പ പദ്ധതി കൊടുക്കാത ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന ബാങ്കിനെതിരെ ഉന്നത അധികാരികള്‍ക്ക് പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് വീട്ടമ്മ.
















