തിരുവല്ല: അപ്പര്‍കുട്ടനാടന്‍ കര്‍ഷകന്റെ പ്രതീക്ഷകളെ തകിടം മറിച്ച് ഇടത് പക്ഷത്തിന്റെ ആദ്യബജറ്റില്‍ ജില്ലയിലെ സംഭരണത്തിന് അടിയന്തര തുകകള്‍ വകയിരുത്തിയില്ല.സം്സ്ഥാനത്താകമാനമുള്ള നെല്ല് സംഭരണത്തിന് 385 കോടി പ്രഖ്യാപിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ നിന്ന് രക്ഷപെടാന്‍ അത് പര്യാപ്തമല്ലന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകര്‍ക്ക് കൊടുത്ത് തീര്‍ക്കാനുള്ള തുകക്ക് വേണ്ട് പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും പിടിപ്പുകേടില്‍ അത് തഴയപ്പെട്ടു. നെല്ല് സംഭരണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും അഞ്ചരക്കോടി രൂപയാണ് ജില്ലയില്‍ കര്‍ഷകര്‍ക്ക് ബാക്കി കൊടുക്കാനുള്ളത്. പത്തനംതിട്ട ജില്ലയില്‍ സംഭരിച്ച നെല്ലിന്റെ അളവ് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ നൂറ് ടണ്ണോളം കുറവായിരുന്നു. അതും കര്ഷകന് തിരിച്ചടിയായി.ഈ വര്‍ഷം ജില്ലയില്‍ സംഭരണ പ്രക്രീയ പൂര്‍ത്തീകരിച്ചപ്പോള്‍ ആകെ 8143 ടണ്‍ നെല്ലാണ് ഉളളത്.കഴിഞ്ഞവര്‍ഷം ഇത് 8237 ടണ്‍ ആയിരുന്നു.രജിസ്റ്റര്‍ ചെയ്ത 1615 കര്‍ഷകരില്‍ നിന്നാണ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വഴി ജില്ലയില്‍ നെല്ല് സംഭരണം പൂര്‍ത്തീകരിച്ചത്.സംഭരിച്ച നെല്ലിന്രെ തുകയില്‍ 5.45 കോടി രൂപ കര്‍ഷകര്‍ക്ക് ലഭിക്കുവാനുണ്ട്.സംസ്ഥാന സര്ക്കാരിന്രെ വിഹിതമാണ് കിട്ടാനുളളത്.ജില്ലയില്‍ 1063 ഹെക്ടര്‍ വയലിലാണ് ഇത്തവണ കൃഷി ഇറക്കിയത്.ഏറ്റവും കൂടുതല്‍ കൃഷി നടന്നത് തിരുവല്ല താലൂക്കിലും.7062 ടണ്‍ നെല്ല് ഇവിടെ നിന്നും ഇത്തവണ സംഭരിച്ചു.മല്ലപ്പളളി-290ടണ്‍,കോഴഞ്ചേരി-166,കോന്നി-154,അടൂര്‍-461,റാന്നി-7 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളില്‍ നിന്നുളള സംഭരണം.കൃഷിയിടം ചുരുങ്ങിയതാണ് നെല്ലിന്റെ അളവ് കുഞ്ഞതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.നിരണത്ത് 400 ഏക്കറിലും,കടപ്ര പഞ്ചായത്തില്‍ 60ഉം,പെരിങ്ങരയില്‍ 70 ഏക്കറിലും ഇത്തവണ കൃഷി ചെയ്തില്ല. ഇത്തവണ പരീക്ഷണ അടിസ്ഥാനത്തില്‍ രണ്ടാം കൃഷി അപ്പര്‍കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയെങ്കെലും അതിനും ബജറ്റില്‍ തുകയൊന്നും വകയിരുത്തിയില്ല.ആലപ്പുഴ ജില്ലയില്‍ രണ്ടാം കൃഷിക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കില്ല.ബജറ്റും കൈയ്യൊഴിഞ്ഞതോടെ നിലമൊരുക്കല്‍ വരെകഴിഞ്ഞ പാടങ്ങളില്‍നിന്ന് കര്‍ഷകര്‍ പിന്മാറുകയാണ്. നിരണം പഞ്ചായത്തിലെ ഇടയോടി ചെമ്പ് പാടശേഖരം, ഇര തോട് തുടങ്ങിയ പാടശേഖരങ്ങളിലാണ് ഈ വര്‍ഷം മുതല്‍ രണ്ടാം കൃഷി ചെയ്യുവാന്‍ പാടശേഖരസമതി തീരുമാനമെടുത്തിരുന്നത് ഇതിനെ തുടര്‍ന്ന് അപ്പര്‍കുട്ടനാട്ടിലെ പല പാടശേഖരങ്ങളും രണ്ടാം കൃഷി നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു.എന്നാല്‍ പത്തനംതിട്ട ജില്ലയിലെ പാടശേഖരങ്ങള്‍ക്ക് പുഞ്ചകൃഷിക്ക് മാത്രമാണ് സര്‍ക്കാര്‍ ആനുകുല്യമുള്ളത്. ഈ സാഹചര്യത്തിലാണ് ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് കര്‍ഷകര്‍ കാത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: