Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ബജറ്റില്‍ പ്രത്യേക വകയിരുത്തലില്ല: കര്‍ഷകര്‍ക്ക് കിട്ടാനുളളത് അഞ്ചരക്കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 08:13 pm IST
in Pathanamthitta

തിരുവല്ല: അപ്പര്‍കുട്ടനാടന്‍ കര്‍ഷകന്റെ പ്രതീക്ഷകളെ തകിടം മറിച്ച് ഇടത് പക്ഷത്തിന്റെ ആദ്യബജറ്റില്‍ ജില്ലയിലെ സംഭരണത്തിന് അടിയന്തര തുകകള്‍ വകയിരുത്തിയില്ല.സം്സ്ഥാനത്താകമാനമുള്ള നെല്ല് സംഭരണത്തിന് 385 കോടി പ്രഖ്യാപിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ നിന്ന് രക്ഷപെടാന്‍ അത് പര്യാപ്തമല്ലന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകര്‍ക്ക് കൊടുത്ത് തീര്‍ക്കാനുള്ള തുകക്ക് വേണ്ട് പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും പിടിപ്പുകേടില്‍ അത് തഴയപ്പെട്ടു. നെല്ല് സംഭരണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും അഞ്ചരക്കോടി രൂപയാണ് ജില്ലയില്‍ കര്‍ഷകര്‍ക്ക് ബാക്കി കൊടുക്കാനുള്ളത്. പത്തനംതിട്ട ജില്ലയില്‍ സംഭരിച്ച നെല്ലിന്റെ അളവ് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ നൂറ് ടണ്ണോളം കുറവായിരുന്നു. അതും കര്‍ഷകന് തിരിച്ചടിയായി.ഈ വര്‍ഷം ജില്ലയില്‍ സംഭരണ പ്രക്രീയ പൂര്‍ത്തീകരിച്ചപ്പോള്‍ ആകെ 8143 ടണ്‍ നെല്ലാണ് ഉളളത്.കഴിഞ്ഞവര്‍ഷം ഇത് 8237 ടണ്‍ ആയിരുന്നു.രജിസ്റ്റര്‍ ചെയ്ത 1615 കര്‍ഷകരില്‍ നിന്നാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി ജില്ലയില്‍ നെല്ല് സംഭരണം പൂര്‍ത്തീകരിച്ചത്.സംഭരിച്ച നെല്ലിന്‍രെ തുകയില്‍ 5.45 കോടി രൂപ കര്‍ഷകര്‍ക്ക് ലഭിക്കുവാനുണ്ട്.സംസ്ഥാന സര്‍ക്കാരിന്‍രെ വിഹിതമാണ് കിട്ടാനുളളത്.ജില്ലയില്‍ 1063 ഹെക്ടര്‍ വയലിലാണ് ഇത്തവണ കൃഷി ഇറക്കിയത്.ഏറ്റവും കൂടുതല്‍ കൃഷി നടന്നത് തിരുവല്ല താലൂക്കിലും.7062 ടണ്‍ നെല്ല് ഇവിടെ നിന്നും ഇത്തവണ സംഭരിച്ചു.മല്ലപ്പളളി-290ടണ്‍,കോഴഞ്ചേരി-166,കോന്നി-154,അടൂര്‍-461,റാന്നി-7 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളില്‍ നിന്നുളള സംഭരണം.കൃഷിയിടം ചുരുങ്ങിയതാണ് നെല്ലിന്റെ അളവ് കുഞ്ഞതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.നിരണത്ത് 400 ഏക്കറിലും,കടപ്ര പഞ്ചായത്തില്‍ 60ഉം,പെരിങ്ങരയില്‍ 70 ഏക്കറിലും ഇത്തവണ കൃഷി ചെയ്തില്ല. ഇത്തവണ പരീക്ഷണ അടിസ്ഥാനത്തില്‍ രണ്ടാം കൃഷി അപ്പര്‍കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയെങ്കെലും അതിനും ബജറ്റില്‍ തുകയൊന്നും വകയിരുത്തിയില്ല.ആലപ്പുഴ ജില്ലയില്‍ രണ്ടാം കൃഷിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കില്ല.ബജറ്റും കൈയ്യൊഴിഞ്ഞതോടെ നിലമൊരുക്കല്‍ വരെകഴിഞ്ഞ പാടങ്ങളില്‍നിന്ന് കര്‍ഷകര്‍ പിന്മാറുകയാണ്. നിരണം പഞ്ചായത്തിലെ ഇടയോടി ചെമ്പ് പാടശേഖരം, ഇര തോട് തുടങ്ങിയ പാടശേഖരങ്ങളിലാണ് ഈ വര്‍ഷം മുതല്‍ രണ്ടാം കൃഷി ചെയ്യുവാന്‍ പാടശേഖരസമതി തീരുമാനമെടുത്തിരുന്നത് ഇതിനെ തുടര്‍ന്ന് അപ്പര്‍കുട്ടനാട്ടിലെ പല പാടശേഖരങ്ങളും രണ്ടാം കൃഷി നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു.എന്നാല്‍ പത്തനംതിട്ട ജില്ലയിലെ പാടശേഖരങ്ങള്‍ക്ക് പുഞ്ചകൃഷിക്ക് മാത്രമാണ് സര്‍ക്കാര്‍ ആനുകുല്യമുള്ളത്. ഈ സാഹചര്യത്തിലാണ് ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് കര്‍ഷകര്‍ കാത്തിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.