കോഴിക്കോട്: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വോട്ടര്‍പട്ടിക ശൂദ്ധീകരണത്തിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പരിശീലന ക്ലാസ് ജൂലൈ 11 മുതല്‍ 15 വരെ രാവിലെ 10 മണിക്ക് നടക്കും. എലത്തൂര്‍ മണ്ഡലത്തിന്റേത് ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും മറ്റ് മണ്ഡലങ്ങളുടേത് താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലുമാണ് നടക്കുക. പരിശീലന ക്ലാസ് നടക്കുന്ന തീയ്യതികള്‍. എലത്തൂര്‍ ജൂലൈ 11, കോഴിക്കോട് നോര്‍ത്ത് 12, കുന്ദമംഗലം 13, ബേപ്പൂര്‍ 14, കോഴിക്കോട് സൗത്ത് 15. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത ബി.എല്‍.ഒ മാര്‍ക്ക് ജൂലൈ 16 ന് രാവിലെ 11 മണിയ്‌ക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് പ്രത്യേക പരിശീലന ക്ലാസ് നടത്തും.
















