നാദാപുരം: തകര്‍ന്നു വീഴാറായ കെട്ടിടം, ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന പോലീസുകാര്‍. ഏറെ തിരക്കുള്ള നാദാപുരം എഎസ്പി ഓഫീസിന്റെ സ്ഥിതിയാണിത്. കെട്ടിടം താര്‍പോളിന്‍ കൊണ്ടുമറച്ച നിലയിലാണ്. ക്രമാസമാധാനപ്രശ്‌നങ്ങളും ക്രിമിനല്‍ കേസുകളുടെ ബാഹുല്യവും കാരണം തിരിക്ക് പിടിച്ച ഓഫീസാണിത്. സുപ്രധാന ഫയലുകള്‍ സൂക്ഷിക്കുന്ന നാദാപുരം എഎസ്പി ഓഫീസിനാണ് ഈ ദുര്‍ഗതി. ബ്രിട്ടീഷ്ഭരണകാലത്ത് സ്ഥാപിച്ചതാണ്ഈ കെട്ടിടം. തുടക്കത്തില്‍ പോലീസ്സ്‌റ്റേഷനായി പ്രവര്‍ത്തനം ആരംഭിച്ച ഈ കെട്ടിടം പിന്നീട് 2012 ലാണ് ഡിവൈഎസ്പി ഓഫീസായി മാറിയത്. ഓടുമേഞ്ഞ ഈ കെട്ടിടം കാലപ്പഴക്കം കാരണം ദ്രവിച്ചു അപകടാവസ്ഥയിലായിരിക്കുകയാണ് ഓഫീസ്. രണ്ടുവര്‍ഷംമുമ്പ് കനത്തമഴയില്‍ ഓടുകള്‍ തകര്‍ന്നു വെള്ളം കെട്ടിടത്തിനുള്ളില്‍ ആയതോടെയാണ് കെട്ടിടം താര്‍പായ കൊണ്ട് മൂടി താല്‍ക്കാലികമായി നിലനിര്‍ത്തിയത്. എന്നാല്‍ അതിന് ശേഷം അറ്റകുറ്റപ്പണികളൊന്നുമുണ്ടായില്ല. കഴിഞ്ഞ ആഴ്ചയുണ്ടായ കാറ്റില്‍ ഓഫീസിനുസമീപത്തെ മരംപൊട്ടി കെട്ടിടത്തിനുമുകളില്‍ പതിച്ചു.
മേല്‍ക്കൂരയുടെ ഒരുഭാഗം ഇതോടെ പൂര്‍ണമായും തകര്‍ന്നു. ഇതേതുടര്‍ന്ന് ഓടുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയാത്തെ വന്നതോടെ വീണ്ടും ടാര്‍പോളിന്‍ കൊണ്ടുമറച്ചാണ് ഓഫീസിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. വര്‍ഷങ്ങളായി കേട്ടിട്ടത്തിന്റെ ശോചനീയാവസ്ഥ കാണിച്ചു പോലീസ് അധികാരികള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കാറുണ്ടെങ്കിലുംഅനുകൂലനിലപാട് ഇതുവരെ ഉണ്ടായിട്ടില്ല.
സുപ്രധാന ഫയലുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാതെ ഓഫീസര്‍മാര്‍ ബുദ്ധിമുട്ടുകയാണ്. എടച്ചേരി,നാദാപുരം,വളയം,കുറ്റിയാടി, തൊട്ടില്‍പ്പാലം ,പേരാമ്പ്ര, സ്‌റ്റേഷന്‍ അതിര്‍ത്തികളിലെ നിരവധി കേസുകള്‍ ഈ ഓഫീസിലാണ് കൈകാര്യം ചെയ്യുന്നത്.
















