കുറ്റിയാടി: നിട്ടൂര്‍ അക്രമസംഭവങ്ങളിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ്‌ചെയ്യണമെന്നും സിപിഎം-പോലീസ് കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കുറ്റിയാടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. നിട്ടൂര്‍സംഭവം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും കേസില്‍ ഉള്‍പ്പെട്ട പ്രാദേശിക നേതാവടക്കം പോലീസിന്റെ മുമ്പില്‍ സൈര്യവിഹാരം നടത്തുന്നത് സിപിഎം പോലീസ് കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും മാര്‍ച്ച് ചൂണ്ടിക്കാട്ടി.
ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നിട്ടൂരില്‍ നടന്ന അക്രമസംഭവങ്ങള്‍ അട്ടിമറിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത തലത്തില്‍ പോലീസും സിപിഎമ്മും ഗൂഡാലോചന നടത്തുന്നതായി അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു.ആര്‍എസ്എസ് വിഭാഗ്കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്‍മാസ്റ്റര്‍, എം.പി. രാജന്‍, എം. മോഹനന്‍ മാസ്റ്റര്‍, രാമദാസ് മണലേരി, എം.എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ടി.കെ. പ്രഭാകരന്‍, പി.പി. മുരളി, പി. സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോരിച്ചൊരിയുന്ന മഴയത്തും നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. കുറ്റിയാടിയിലെ കടേക്കച്ചാലില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് പ്രഫുല്‍കൃഷ്ണന്‍,എന്‍.കെ. രാജഗോപാല്‍, യു.കെ. അര്‍ജ്ജുനന്‍, യു.വി. ചാത്തു, വി.പി. ഷാജി, ഒ.പി.മഹേഷ്, മയിലോട്ട് രാജീവന്‍ സി. ജയരാജ്, കെ.കെ. ഗോപാലന്‍, ഒ.പി. മഹേഷ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
















