പരപ്പനങ്ങാടി: പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.എന്‍.മോഹനന് ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടി ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖാസ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന രീതി സര്‍ക്കാര്‍ ഉപേക്ഷിക്കണം. അസംഘടിത തൊഴിലാളികളുടെയും, കരാര്‍ തൊഴിലാളികളുടെയും ദു:ഖകരമായ അവസ്ഥയെ അവഗണിച്ചുകൊണ്ട് വന്വ്യാവസായികള്ക്കെപ്പമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. തൊഴിലാളി ക്ഷേമകാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന അശ്രദ്ധയും, അലസവുമായ സമീപനത്തില്‍ മാറ്റം വരുത്തണം. തൊഴിലാളി വിരുദ്ധനയപരിപാടികള് നിര്‍ത്തിവെക്കുകയും, യൂണിയനുകള്‍ സമര്‍പ്പിച്ച അവകാശപത്രികയിലെ സര്‍ക്കാര്‍ അംഗീകരിച്ച വാഗ്ദ്ധാനങ്ങള്‍ എത്രയും വേഗം പാലിക്കണം. തൊഴില്‍ രംഗത്തെ സര്‍ക്കാര്‍ വേണ്ടവിധത്തില്‍ പരിഗണിക്കാത്തതിനാല്‍ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുകയല്ലാതെ ബിഎംഎസിന് മുമ്പില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.മോഹനന്, ദേവു ഉണ്ണി, വി.ചന്ദ്രന്, കെ.പി.പ്രകാശന്, എല്‍.സതീഷ്, എ.വി.അജയന്, പി.കണക്കറായ്, വി.ഹരിദാസന്, കെ.പി.മുരളീധരന്, എന്‍.രവീന്ദ്രന്, എന്‍.അച്യുതന്‍കുട്ടി, വി.ദേവദാസന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: