Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത​പ​സ്സി​ന്റെ​ മാ​ഹാ​ത്മ്യം​ എ​ത്ര​വ​ലു​ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 07:42 pm IST
in Samskriti

നാരായണമുനി വിചാരിച്ചു. ‘തപോവിഘ്‌നത്തിനായി ഇന്ദ്രന്‍ പറഞ്ഞയച്ച ഇവര്‍ എത്ര നിസ്സാരര്‍! ഇവരേക്കാള്‍ സുന്ദരികളെ സൃഷ്ടിക്കാന്‍ എനിക്കാകുമല്ലോ!’ അദ്ദേഹം തന്റെ തുടയില്‍ ഒന്നാഞ്ഞടിച്ചു. ഉടനെയതാ ഒരപൂര്‍വ്വസുന്ദരി പ്രത്യക്ഷയായി. വന്നണഞ്ഞ സ്വര്‍ഗ്ഗനാരികളെക്കാള്‍ അതി സുന്ദരിയായ അവളെക്കണ്ട് എല്ലാവരും വിസ്മയിച്ചു.

മുനിയുടെ തുടയില്‍ നിന്നും ഉണ്ടായതിനാല്‍ ഉര്‍വശി എന്നവള്‍ക്ക് പേരുമുണ്ടായി. അവിടെ സന്നിഹിതരായ ദേവാംഗനമാര്‍ക്ക് തോഴിമാരായി അത്രതന്നെ നാരീമണികളെയും നാരായണമുനി സൃഷ്ടിച്ചു. അവരെല്ലാം മുനിമാരെ തൊഴുതുവണങ്ങി നിന്നു. തപസ്സിന്റെ മാഹാത്മ്യം എത്രവലുതാണെന്ന് മനസ്സിലാക്കിയ അവര്‍ ഇങ്ങിനെ പറഞ്ഞു: മാമുനിശ്രേഷ്ഠരായ നിങ്ങളെ സ്തുതിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല. പൊതുവേ പറഞ്ഞാല്‍ ഞങ്ങള്‍ തൂകുന്ന കാമശരത്തിന്റെ വിഷം ബാധിക്കാത്തതായി ആരും തന്നെയില്ല.

എന്നാല്‍ നിങ്ങള്‍ക്ക് അതെത്ര നിസ്സാരമായി അതിജീവിക്കാനായി! നിങ്ങളുടെ മനോധൈര്യത്തെ മനസ്സിലാക്കാത്ത ഞങ്ങള്‍ മൂഢര്‍ തന്നെ. ഇന്ദ്രിയ സംയമനം നേടിയ, ദമശമാദികള്‍ സ്വായത്തമായ നിങ്ങളെ മയക്കാന്‍ ഇന്ദ്രന്‍ അയച്ചവരാണ് ഞങ്ങള്‍. എന്നാല്‍ അവിടുത്തെ ക്ഷമാശക്തി അപാരം തന്നെ. അല്ലെങ്കില്‍ ഞങ്ങളെ ശപിച്ചു ഭസ്മമാക്കാന്‍ നിങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കുമായിരുന്നുവല്ലോ! അവിടുത്തെ ദര്‍ശനം തന്നെ ഞങ്ങള്‍ അനുഗ്രഹമായി കണക്കാക്കുന്നു. മഹാനുഭാവന്മാര്‍ കേവലം തുച്ഛമായ കാര്യത്തിനായി മറ്റുള്ളവരെ ശപിച്ച് തങ്ങളുടെ തപോബലം നശിപ്പിക്കുകയില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.

വ്യാസന്‍ തുടര്‍ന്നു. ബ്രഹ്മസംഭവരും മുനിശ്രേഷ്ഠന്മാരുമായ നരനാരായണന്മാര്‍ അവരെ അനുഗ്രഹിച്ചു. ‘വരം എന്തുവേണമെങ്കിലും ചോദിക്കാം. ഉര്‍വശിയെ സ്വര്‍ഗ്ഗത്തിലേയ്‌ക്ക് കൂട്ടിക്കൊണ്ടുപോയ്‌ക്കൊള്ളുക.

ഇന്ദ്രന് ഞങ്ങളുടെ വക സമ്മാനമായിരിക്കട്ടെ അവള്‍. ദേവന്മാര്‍ക്ക് സ്വസ്തി ഭവിക്കട്ടെ. ഇനി ആരുടെയും തപസ്സുമുടക്കാന്‍ തുനിഞ്ഞിറങ്ങരുത്.’

അപ്പോള്‍ ദേവിമാര്‍ പറഞ്ഞു: മുനി ശ്രേഷ്ഠ, മഹാഭാഗ, നാരായണ, ഭക്തിയോടെ അങ്ങയെ സേവിക്കാന്‍ വന്ന ഞങ്ങള്‍ ഇനി എങ്ങോട്ട് പോകാന്‍? അഭീഷ്ടവരമായി ഞങ്ങള്‍ക്ക് വേണ്ടത് അവിടത്തെ പരിചരിക്കാനുള്ള യോഗമാണ്. ഞങ്ങളെ സ്വീകരിച്ചാലും. ഉര്‍വ്വശിയടക്കമുള്ള പതിനാറായിരത്തി അമ്പതു ദേവാംഗനകളും സ്വര്‍ഗ്ഗത്തിലേയ്‌ക്ക് മടങ്ങിക്കൊള്ളട്ടെ. ഞങ്ങള്‍ നിങ്ങളെ വരിച്ച് ഇവിടെത്തന്നെ കഴിയാം.

ഞങ്ങളുടെ ആഗ്രഹം നിഷേധിക്കരുതേ. കാമാര്‍ത്ഥികളായ നാരികളെ നിരാശപ്പെടുത്തരുത് എന്നുണ്ടല്ലോ! ഞങ്ങള്‍ ഇവിടെയെത്തിയത് ഭാഗ്യം കൊണ്ടാണ്. ഞങ്ങളെ ഉപേക്ഷിക്കരുതേ! ഇത് കേട്ട് മുനിമാര്‍ പറഞ്ഞു: ഞങ്ങള്‍ ആയിരം കൊല്ലം തപസ്സുചെയ്തു നേടിയ ഇന്ദ്രിയ സംയമത്വം ഇല്ലാതാക്കാനാണ് നിങ്ങള്‍ അവശ്യപ്പെടുന്നത്. മൃഗസമാനരായി ബുദ്ധിയുള്ളവര്‍ ജീവിക്കണമെന്നോ? അങ്ങിനെയുള്ള സുഖാസക്തി ഞങ്ങള്‍ക്ക് ഇല്ല താനും. അപ്പോള്‍ ദേവാംഗനമാര്‍ പറഞ്ഞു: സ്പര്‍ശനസുഖം തന്നെയാണ് അഞ്ചു വിഷയങ്ങളില്‍ ഏറ്റവും ഉത്തമം. അതാസ്വദിച്ചുകൊണ്ട് ഈ ഗന്ധമാദനത്തില്‍ത്തന്നെ കഴിയുക. സ്വര്‍ഗ്ഗം ഇതിനേക്കാള്‍ ഒട്ടും മികച്ചതല്ല. ഞങ്ങളുടെ ആഗ്രഹം സാധിപ്പിച്ചാലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

പുതിയ വാര്‍ത്തകള്‍

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.