പള്ളുരുത്തി: ചെല്ലാനത്ത് ഒന്‍പത് ദിവസമായി തുടരുന്ന കടല്‍ക്ഷോഭം തുടരുന്നു. തെക്കേ ചെല്ലാനം, ചെറിയകടവ്, ബസാര്‍ മേഖലകളിലാണ് കടല്‍കയറ്റം രൂക്ഷമായി തുടരുന്നത്. കടല്‍വെള്ളം അടിച്ചുകയറിയ വാച്ചാക്കല്‍, മാലാഖപ്പടി ഭാഗങ്ങളിലെ വീടുകള്‍ ചെളിനിറഞ്ഞുകിടക്കുകയാണ്.
തീരദേശത്തു താമസിച്ചുവരുന്നവര്‍ കടല്‍ക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.
കടല്‍വെള്ളം അടിച്ചുകയറി തകര്‍ന്ന താല്‍ക്കാലിക മണല്‍വാടകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ബസാര്‍ ഭാഗത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ മണല്‍ചാക്കുകള്‍ നിരത്താന്‍ തുടങ്ങി.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോയിയുടെ നേതൃത്വത്തില്‍ വനിതകളാണ് മണല്‍ചാക്ക് വെക്കുന്നതിന് തയ്യാറായിരിക്കുന്നത്. കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടി വേണമെന്നും ആവശ്യമുയരുന്നു.
















