ഷൊര്‍ണൂര്‍: വസ്ത്രം, ഭക്ഷണം, ആചാരം എന്നിവയില്‍ പാശ്ചാത്യരീതി പിന്തുടരുന്നത് തുടര്‍ന്നാല്‍ ഭാരതീയ സംസ്ക്കാരത്തെ തകര്‍ക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആര്.രാജശേഖരന് പറഞ്ഞു.വിഎച്ച്പി ഒറ്റപ്പാലം ജില്ലാ പ്രതിനിധിസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായരിരുന്നു.ഭാരതീയ സംസ്ക്കാരം ലോകം മുഴുവന്‍ അംഗീകരിക്കുമ്പോള്‍ അവര്‍ ഉപേക്ഷിച്ച പലതും സ്വീകരിക്കുകയാണെന്നും അത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള മാര്‍ഗ്ഗദര്‍ശക മണ്ഡല്രക്ഷാധികാരി സ്വാമി പ്രശാന്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.വിഎച്ച്പി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.അയ്യപ്പന് അധ്യക്ഷതവഹിച്ചു. മാതാഅമൃതാനന്ദമയി മഠം കോര്‍ഡിനേറ്റര്‍ കെ.സുരേഷ്, വിഎച്ച്പി ജില്ലാ സെക്രട്ടറി കെ.രാമചന്ദ്രന് , ബജ്രരംഗദള്‍ സംസ്ഥാന സംയോജകന്‍ വി.പി.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.കണയം ഗോപാലന് സ്വാഗതവും മുരളി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: