പുലാമന്തോള്‍: പാലൂരിലെ ചളിക്കുളമായ റോഡിലൂടെ നടക്കാനാവാതെ നാട്ടുകാര്‍ ദുരിതത്തില്‍ വടക്കന്‍ പാലൂരിലെ കിഴക്കേക്കര-വടക്കേകര കനാല്‍ ബണ്ട് റോഡാണ് തകര്‍ന്ന് ചളിക്കുളമായത്.
പുലാമന്തോള്‍ പഞ്ചായത്തിലെ അഞ്ച് ഒന്‍പത് എന്നീ വാര്‍ഡുകള്‍ അതിരിടുന്ന ഈ റോഡ് വടക്കന്പാലൂരില് നിന്നും കട്ടുപ്പാറ തിരുനാരായണപുരം ഭാഗങ്ങളിലേക്കുള്ള വഴികൂടിയാണ്. മഴക്കാലമായതോടെ ചെളിനിറഞ്ഞ റോഡില്‍ വാഹനഗതാഗതം ദുഷ്കരമായതിനാല് ഓട്ടോകള്‍ പോലും ഓട്ടം വരാന്‍ മടിക്കുന്നു.
പഞ്ചായത്തിലെ മറ്റിടങ്ങളിലെല്ലാം റോഡുപണികളും വികസന പ്രവര്‍ത്തനങ്ങളും വളരെ കാര്യക്ഷമമായി നടക്കുമ്പോഴും കിഴക്കേക്കര വടക്കേക്കര പ്രദേശങ്ങളിലുള്ള ജനങ്ങളെ അധികാരികള്‍ മറക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
എത്രയും പെട്ടെന്ന് റോഡ് ഉപയോഗ്യമാക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: