Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നേരത്തെ വന്നണഞ്ഞവസന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 08:11 pm IST
inSamskriti

പ്രഥമം തത്ര സംപ്രാപ്‌തോ വസന്ത: പര്‍വ്വതോത്തമേ

പുഷ്പിതാ: പാടപാ: സര്‍വേ ദ്വിരേഫാളിവിരാജിതാ:

ആമ്രാശ്ച ബകുളാ രമ്യാസ്തിലകാ: കിംശുകാ: ശുഭാ:

സാലാസ്താലാസ്തമാലാശ്ച മധുകാ: പുഷ്പിതാ ബഭു:

ദേവന്മാര്‍ ഗന്ധമാദനത്തില്‍ ചെന്നപ്പോള്‍ അവിടെ വസന്തത്തിന്റെ ഉന്മത്തത എല്ലായിടത്തും കാണായി. മരങ്ങളും ചെടികളും പൂത്തുലഞ്ഞും പൂക്കളില്‍ തേന്‍ നുകരാന്‍ വണ്ടിനങ്ങള്‍ പാറിപ്പറന്നും അവിടം കമനീയമായി കാണപ്പെട്ടു. ഇലഞ്ഞി, മഞ്ചാടി, പ്ലാശ്, പന, നീര്‍മാതളം എന്നുവേണ്ട എല്ലാ മരങ്ങളും വസന്തത്തിന്റെ ഹര്‍ഷപുളകത്താല്‍ പൂവണിഞ്ഞുലഞ്ഞു നില്‍ക്കുന്നു. കുയിലിനങ്ങള്‍ പാടി രസിക്കുന്നു. ആലിംഗനഭാവത്തില്‍ പൂത്ത വള്ളിച്ചെടികള്‍ പ്രേമപൂര്‍വ്വം മരച്ചില്ലകളോടു ഒട്ടിപ്പിടിച്ചു പടര്‍ന്നു കയറിയിരിക്കുന്നു. പ്രാണികള്‍ അവരവരുടെ പ്രണയിനികളില്‍ പ്രേമബദ്ധരായി നില്‍ക്കുന്നു. മുനിമാര്‍ പോലും കാമന്റെ അമ്പിനിരയായി. പരസ്പരം സുഖം പകരാന്‍ പ്രാണികളെല്ലാം ക്രീഡാലോലുപരായി കാണപ്പെട്ടു. തെക്കന്‍ കാറ്റിന്റെ ഗതിമാറ്റം എല്ലാവര്‍ക്കും സ്പര്‍ശനസുഖം നല്‍കി.

കാമദേവന്‍ തന്റെ അഞ്ചു ശരങ്ങളും വേണ്ട രീതിയില്‍ പ്രയോഗിച്ചു. രംഭ തിലോത്തമമാര്‍ സ്വര താള നിബദ്ധമായ ഗാനാലാപനം ചെയ്തു. അപ്‌സരസ്സുകളുടെ ഗാനാലാപനം, കിളികളുടെ കളകളം, ഭ്രമരനാദം, എന്നിവ ഒന്നിച്ചു വന്നപ്പോള്‍ നരനാരായണന്മാര്‍ തപസ്സില്‍ നിന്നും ഉണര്‍ന്നു. ‘അകാലത്ത് ശിശിരം അവസാനിച്ച് വസന്തം നേരത്തേതന്നെ എത്തിച്ചേര്‍ന്നിരിക്കുന്നുവല്ലോ. പ്രാണികള്‍ കാമാതുരരായി കാണപ്പെടുന്നു. കാലം തെറ്റി വന്ന ഈ ധര്‍മ്മഭ്രംശത്തിന് കാരണമെന്തായിരിക്കാം?’

നാരായണന്‍ നരനോട് പറഞ്ഞു: നോക്കൂ, വൃക്ഷങ്ങള്‍ പൂത്തുലഞ്ഞും കിളികള്‍ പാടിരസിച്ചും വണ്ടുകള്‍ മൂളിപ്പറന്നും ചെടികള്‍ ഉണര്‍വോടെയുലഞ്ഞും നമ്മുടെ ചുറ്റും കമനീയമായി വിഹരിക്കുന്നത് നീ കാണുന്നില്ലേ? പ്ലാശിന്‍ പൂക്കളാകുന്ന കൂര്‍ത്തനഖങ്ങള്‍ കൊണ്ട് വസന്തമെന്ന സിംഹം ശിശിരമെന്ന മത്തേഭത്തെ പിളര്‍ന്നുകൊണ്ടാണ് വന്നണഞ്ഞതെന്നെനിക്ക് തോന്നുന്നു. രക്തവര്‍ണ്ണത്തിലുള്ള അശോകമാകുന്ന കൈകള്‍, പ്ലാശിന്റെ കാലുകള്‍, നീല അശോകത്തിന്റെ ഉടയാട, ചെന്താമരമുഖം, നീലത്താമരക്കണ്ണുകള്‍, കൂവളക്കാ സ്തനങ്ങള്‍, കുരുക്കുത്തി മുല്ലപ്പല്ലുകള്‍, പൂങ്കുലക്കര്‍ണ്ണങ്ങള്‍, പൂങ്കുയില്‍ നാദം, ഉച്ചമലരിച്ചുണ്ടുകള്‍, കരിനൊച്ചി നഖങ്ങള്‍, കദംബവസനം, എന്നിവയാല്‍ അഴകൊലുന്ന ആ മനോഹരിയെ അങ്ങ് കാണുന്നില്ലേ?

ശുഭശുഭ്രയായ അവളുടെ ആഭരണങ്ങള്‍ മയിലുകളാണ്. പണ്ടാരക്കൊഴിയുടെ നാദം പോലുള്ള ചിലമ്പൊലി, പിച്ചിപ്പൂ അരഞ്ഞാണം ചാര്‍ത്തിയ അരയന്നങ്ങളുടെ അന്നനട, പൂവാടയ്‌ക്കുള്ളില്‍ ഒളിപ്പിച്ച രോമരാജികള്‍ പോലെയുള്ള പൂത്തിലഞ്ഞി, ഇങ്ങിനെ അതീവ രമണീയമാണ് ഈ വസന്തസുന്ദരിയുടെ രൂപഭാവങ്ങള്‍. അകാലത്ത് ഈ ബദരികാശ്രമത്തില്‍ അവളണയാന്‍ കാരണമെന്താവും? ദേവനാരികള്‍ പാടുന്നതും അങ്ങ് കേള്‍ക്കുന്നുണ്ടാവുമല്ലോ. നമ്മുടെ തപസ്സുമുടക്കാന്‍ വേണ്ടിയുള്ള ദേവേന്ദ്രന്റെ സൂത്രമാകും ഇത്. അസുരശത്രുവായ ദേവേന്ദ്രന്‍ തന്നെയാണിതിന്റെ കാരണക്കാരന്‍. ഇളം തണുപ്പുള്ള കാറ്റും വീശുന്നുണ്ടല്ലോ!. ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കവേ, ദേവ ഗായകവൃന്ദം അവിടെയെത്തിച്ചേര്‍ന്നു. അവരെ കണ്ടു നരനാരായണന്മാര്‍ വിസ്മയസ്തബ്ധരായി.

മന്മഥന്‍, മേനക, രംഭ, തിലോത്തമ, പുഷ്പഗന്ധ, സുകേശി, മഹാശ്വേത, മനോരമ, പ്രമദ്വര, ഘൃതാചി, ഗീതജ്ഞ, ചാരുഹാസിനി, ചന്ദ്രപ്രഭ, സോമ, കോകിലസ്വര, വിദ്വിന്മാല, അംബുജാക്ഷി, കാഞ്ചനമാലിനി, എന്നുവേണ്ട അനേകം പേര്‍ അവരുടെ മുന്നിലെത്തി. കാമന്റെ പടയില്‍ പതിനാരായിരത്തി അന്‍പതിലധികം ദേവാംഗനകള്‍ ഉണ്ടായിരുന്നു. ദിവ്യമാലകളും വസ്ത്രങ്ങളും അണിഞ്ഞ അവര്‍ മന്മഥശരം അനുസ്യൂതം പൊഴിച്ച് മുനിമാരെ മധുരതരമായ മാരതാപത്താല്‍ കൊല്ലുവാന്‍ തുനിഞ്ഞെന്നതുപോലെ പാടിത്തുടങ്ങി. ഈ പാട്ടുകേട്ട് നാരായണമുനി പറഞ്ഞു: ‘നിങ്ങള്‍ സ്വര്‍ഗ്ഗകന്യകകളാണല്ലോ, ഇവിടെ ഞങ്ങളുടെ ആതിഥ്യം സ്വീകരിച്ചു സുഖമായി കഴിയൂ.

(തുടരും)

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.