കാഞ്ഞങ്ങാട്: ഹിന്ദു സമൂഹം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി മതപരിവര്‍ത്തനത്തിന് വിധേയമാകുന്നതും ജനസംഖ്യാപരമായി ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുന്നതുമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് രവീന്ദ്രനാഥ് ചേലേരി പറഞ്ഞു. വാഴക്കോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടന്ന വിശ്വഹിന്ദുപരിഷത്ത് കാഞ്ഞങ്ങാട് ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാകാലമായി ഹിന്ദുക്കളുടെ കൈവശമുണ്ടായിരുന്ന സാമ്പത്തിക സ്രോതസ്സുകള്‍ അന്യമതസ്ഥരുടെ കൈവശമാകുകയും തത്ഫലമായുള്ള സമൂഹത്തിന്റെ സാമ്പത്തിക പരാധീനതകള്‍ മുതലെടുത്തുകൊണ്ട് ക്രിസ്ത്യന്‍ മിഷനറിമാരും, ഹിന്ദുക്കളുടെ മതപരമായ അറിവില്ലായ്മയും, കുടുംബ ബന്ധങ്ങളിലെ പരസ്പര സ്നേഹക്കുറവും മുതലെടുത്ത് ലൗ ജിഹാദികളും വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തുന്നു. ഇവര്‍ ലക്ഷ്യമിടുന്നത് മുഖ്യമായും നമ്മുടെ സ്ത്രീകളെയും പെണ്കുട്ടികളെയുമാണെന്നും ഇതിനൊരു പരിഹാരമുണ്ടാകണമെങ്കില്‍ വിശ്വഹിന്ദു പരിഷത്തിന്റെ സത്സംഗങ്ങള്‍ ഗ്രാമ ഗ്രാമാന്തരങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിഭാഗ് സെക്രട്ടറി കരുണാകരന് നീലേശ്വരം അധ്യക്ഷത വഹിച്ചു. ശ്രീ ശങ്കരം സനാതന ധര്‍മ്മപീഠം സ്വാമി ബോധചൈതന്യ, ശിവഗിരിമഠം സ്വാമി പ്രേമാനന്ദ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി. കണ്ണൂര്‍ വിഭാഗ് ഓര്‍ഗനൈസിങ് സെക്രട്ടറി ശ്രീധരന്, സംസ്ഥാന ഗവേണിങ് കൗണ്‍സില്‍ അംഗം എ.കെ.നാരായണന് സംസാരിച്ചു. വിഎച്ച്പി ജില്ലാ സെക്രട്ടറി ബാബു അഞ്ചാംവയല്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് നാരായണന് വാഴക്കോട് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സ്വാമി പ്രേമാനന്ദ, കൃഷ്ണന് രാജേശ്വരി മഠം, കെ.വി.രാമകൃഷ്ണന് (രക്ഷാധികാരികള്‍), കുഞ്ഞിക്കണ്ണന് തൈക്കടപ്പുറം (പ്രസിഡന്റ്), നാരായണന് വാഴക്കോട് (വൈസ് പ്രസിഡന്റ്), ബാബു അഞ്ചാവയല് (സെക്രട്ടറി), മഹേഷ് കൊളവയല്‍ (ജോ.സെക്രട്ടറി), സന്തോഷ് വെള്ളൂട (ട്രഷറര്‍), ജയകുമാര്‍ പൂച്ചക്കാട് (സത്സംഗ പ്രമുഖ്), മിനി മേലടുക്കം (മാതൃശക്തി സംയോജിക), വിവേക് കൊളവയല്‍ (ബജ്രംഗ്ദള്), സുനില്‍ കല്ലൂരാവി (ധര്‍മ്മപ്രസാര്‍ പ്രമുഖ്), ലക്ഷ്മണന് തൃക്കരിപ്പൂര്‍ (സേവാ പ്രമുഖ്), വിജയകുമാര്‍ ഹൊസ്ദുര്‍ഗ്ഗ് (മഠ-മന്ദിര്‍ പ്രമുഖ്), സതീഷ് പരവനടുക്കം (ഹിന്ദു ഹെല്പ്പ്ലൈന്), അഭയന് നീലേശ്വരം (ഹിന്ദു ഹെല്പ്പ്ലൈന്-സഹ കോര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: