കോട്ടയം: സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമാണ് ധനസ്ഥിതി മോശമാക്കിയതെന്ന കണ്ടെത്തല്‍ സര്‍ക്കാര്‍ ജീവനക്കാരെ അടച്ചാക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കേരള എന്‍ജിഒ സംഘ് കോട്ടയം താലൂക്ക് സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തന ചെലവിന്റെ ഭാഗമാണ് ശമ്പളം എന്ന വസ്തുത പൊതുജനസമക്ഷം പറയുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.വിനോദ് ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് പി.എ. മനോജ് കുമാര് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.സി. ജയപ്രകാശ് സംഘടനാ ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കി. കെ. ജയരാജ്, എം.ആര്‍.അജിത്കുമാര്‍, പി.എ. ഗോപകുമാര്‍, എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
താലൂക്ക് ഭാരവാഹികളായി പി.എ. മനോജ് കുമാര്‍(പ്രസിഡന്റ്), ഗോപാലകൃഷ്ണന്‍(വൈസ് പ്രസിഡന്റ്), എസ്. ശ്രീജിത്ത് (സെക്രട്ടറി), പ്രദീപ് കുമാര്‍ (ജോ. സെക്രട്ടറി), കെ.ആര്‍. രഞ്ജിത്ത് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
















