മുട്ടം: മുട്ടത്ത് പ്രവര്‍ത്തിക്കുന്ന എംവിഐപി ഓഫീസിനോട് ചേര്‍ന്നുള്ള ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ് അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ ചോര്‍ന്നൊലിക്കുന്നു. ഓടിട്ട ഏറെ പഴക്കം ചെന്ന കെട്ടിടത്തിന്റെ ചോര്‍ച്ച തടയുന്നത് ടാര്‍പോളീന്‍ ഷീറ്റ് വിരിച്ചാണ്.16 ജീവനക്കാരാണ് ഈ ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസിക്കുന്നത്. എംവിഐപി ഓഫീസിന്റെ അവസ്ഥയും ക്വാര്‍ട്ടേഴ്‌സിന് തുല്യമായിരുന്നു.കഴിഞ്ഞ ആഴ്ചയാണ് എംവിഐപി ഓഫീസ് പുതിയ ഷീറ്റ് ഇട്ട് അറ്റകുറ്റപണി പൂര്‍ത്തിയാക്കിയത്.
എംവിഐപിയാണ് ക്വാര്‍ട്ടേഴ്‌സുകളുടെ അറ്റകുറ്റപണി നടത്തേണ്ടത്. ഫണ്ടിന്റെ അപര്യാപ്ത മൂലമാണ് അറ്റകുറ്റപണികള്‍ വൈകുന്നത് എന്നാണ് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ ജീവനക്കാര്‍ പറയുന്നത്. ക്വാര്‍ട്ടേഴ്‌സിന്റെ സമീപത്തായി നില്‍ക്കുന്ന വന്‍മരങ്ങളും ഭീഷണി ഉയര്‍ത്തുന്നുണ്ട്. വന്‍ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റി താത്ക്കാലികമായി ഭീഷണി ഒഴിവാക്കിയിട്ടുണ്ട്.നനഞ്ഞൊലിക്കുന്ന ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ കുട്ടികളുമായി വളരെ ബുദ്ധിമുട്ടിയാണ് ജീവനക്കാരുടെ കുടുംബങ്ങള്‍ ദിവസങ്ങള്‍ തളളി നീക്കുന്നത്. എത്രയും വേഗം അറ്റകുറ്റപണി നടത്തി ക്വാര്‍ട്ടേഴ്‌സിന്റ ചോര്‍ച്ച തടയണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
















