Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവീഭക്തരുടെ മനമിളകില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 06:59 pm IST
in Samskriti

ഇന്ദ്രന്‍ തന്റെ വാഹനമായ ഐരാവതത്തിലേറി ഗന്ധമാദനത്തിലെത്തി. അവിടെ തപസ്സിരിക്കുന്ന മുനിപുംഗവന്മാരെ കണ്ടു. ധര്‍മ്മന്റെ പുത്രന്മാരായ ഈ താപസന്മാരുടെ തേജസ്സ് സൂര്യന്റെ ആദ്യകിരണങ്ങള്‍ പോലെയാണ്. ഇവര്‍ താപസികളോ? അല്ല, അഗ്‌നിസ്ഫുലിംഗങ്ങള്‍ തന്നെയോ? ഇങ്ങനെയെല്ലാം ചിന്തിച്ച ഇന്ദ്രന്‍ അവര്‍ തപസ്സു ചെയ്യുന്നിടത്ത് ചെന്ന് ചോദിച്ചു: ‘എന്താണ് നിങ്ങള്‍ക്ക് വേണ്ടത്?

ആഗ്രഹിക്കുന്നതെന്തും വരമായി നല്‍കാനാണ് ഞാന്‍ എത്തിയിരിക്കുന്നത്. വേണമെങ്കില്‍ സാധാരണഗതിയില്‍ തരാന്‍ പാടില്ലാത്തതുപോലും ഞാന്‍ നിങ്ങള്‍ക്കായി തരാം. എന്തുകൊണ്ടെന്നാല്‍ ഞാന്‍ നിങ്ങളുടെ തപസ്സില്‍ അതീവ സന്തുഷ്ടനാണ്’. ധ്യാനത്തില്‍ മുഴുകിയ മുനിമാര്‍ ഇന്ദ്രന്റെ സംഭാഷണം കേട്ടതേയില്ല. ഇന്ദ്രന് വാശിയായി. അവിടെ അദ്ദേഹം ഭീകരമായ കാറ്റും കോളും വിതച്ചു നോക്കി.

സിംഹാദികളായ ഹിംസ്രജന്തുക്കളെ വിട്ട് ഭയപ്പെടുത്താന്‍ നോക്കി. യാതൊരു ഫലവും കണ്ടില്ല. വരദാനം, ഭീഷണി, ഇതുകൊണ്ടൊന്നും കുമാരന്മാര്‍ വഴങ്ങുന്നില്ലെന്ന് കണ്ട ഇന്ദ്രന്‍ തന്റെ ആലയത്തിലേയ്‌ക്ക് ദുഃഖിതനായി മടങ്ങി.

അവര്‍ ധ്യാനിച്ചിരുന്നത് ആദിശക്തിയും മഹാവിദ്യാസ്വരൂപിണിയുമായ ജഗദംബയെ ആയിരുന്നതിനാലാണ് യാതൊരു പ്രലോഭനങ്ങള്‍ക്കും അവരെ ബാധിക്കാന്‍ കഴിയാഞ്ഞത് . പരാപ്രകൃതിയും നിത്യയും സകലലോകങ്ങളുടെ ഈശ്വരിയുമായ അമ്മയെ ധ്യാനിക്കുന്നവര്‍ക്ക് മായയെ ഭയക്കേണ്ടതായിവരില്ല. നിഷ്പാപരായി ദേവിയുടെ വാഗ്ബീജവും കാമബീജയും മായാബീജവും ധ്യാനിക്കുന്നവരെ യാതൊന്നും അലട്ടുകയില്ല.

മായാബീജം സദാ മനസ്സിലുള്ളവനെ ബാധിക്കാന്‍ മായയ്‌ക്കാകുമോ? എന്നിട്ടും മായാബന്ധിതനായ ഇന്ദ്രന്‍ കാമദേവനെയും വസന്തനെയും തപസ്സു മുടക്കാന്‍ ഏല്‍പ്പിച്ചു. ‘രതിയും മറ്റ് അപ്‌സരസ്സുകളുമായി നരനാരായണന്മാര്‍ ഉഗ്രതപസ്സു ചെയ്യുന്നിടത്ത്, ഗന്ധമാദനത്തില്‍ പോയി മന്മഥശരങ്ങളാല്‍ അവരെ വലയ്‌ക്കണം. കാമബാണം വര്‍ഷിച്ച് അവരെ ആ തപോഭൂമിയില്‍ നിന്നും ആട്ടിയകറ്റണം. രംഭ തിലോത്തമമാരൊക്കെ നിങ്ങള്‍ക്ക് സഹായത്തിനുണ്ട്. വാസ്തവത്തില്‍ അപ്‌സരസ്സുകള്‍ക്ക് തനിയെ ചെയ്യാന്‍ സാധിക്കാവുന്ന കാര്യമാണിത്. എന്നാല്‍ ഞാന്‍ നല്‍കിയ യാതൊരു പ്രലോഭനങ്ങള്‍ക്കും മുനിമാര്‍ വഴങ്ങിയില്ല. ഭയപ്പെടുത്തിയിട്ടും കാര്യമുണ്ടായില്ല.’

അപ്പോള്‍ മന്മഥന്‍ പറഞ്ഞു: ‘ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ ആഗ്രഹം നിവൃത്തിക്കാന്‍ ശ്രമിക്കാം. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെയോ സൂര്യനേയോ ഉപാസിക്കുന്നവരാണെങ്കില്‍ അവരുടെ തപസ്സു മുടക്കാന്‍ എനിക്ക് എളുപ്പമാണ്.

എന്നാല്‍ കാമാരാജമന്ത്രം ബീജമാക്കി ദേവി ഉപാസന ചെയ്യുന്നവരെ അവരുടെ ശ്രദ്ധയില്‍ നിന്ന് വ്യതിചലിപ്പിക്കുക അസാദ്ധ്യമത്രേ.! അ മഹാദേവിയെ ഭജിക്കുന്നവരില്‍ എന്റെ കാമശരപീഡന പ്രവൃത്തികള്‍ എല്‍ക്കുകയില്ല.’

എങ്കിലും ഇന്ദ്രന്‍ കാമനെ പറഞ്ഞു വിട്ടു.’എല്ലാവരും തയ്യാറായിരിക്കുന്നു. എന്റെ കാര്യം അങ്ങ് സാധിപ്പിച്ചു തരിക.’ അവര്‍ തപോവിഘ്‌നം ലക്ഷ്യമാക്കി ഗന്ധമാദനത്തില്‍ പ്രവേശിച്ചു.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.