കടുത്തുരുത്തി: കടുത്തുരുത്തിയില്‍ തുടര്‍ച്ചയായുളള മോഷണങ്ങളും മോഷണശ്രമങ്ങളും നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. മാന്നാര്‍ തട്ടാശേരില്‍ സജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെ മോഷണശ്രമം നടന്നത്. മോഷ്ടാക്കള്‍ അടുക്കള വാതില്‍ തകര്‍ക്കുന്ന ശബ്ദം കേട്ട് ഓച്ചവച്ചപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപെടുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനു മുമ്പും ഇത്തരത്തില്‍ സമീപ പ്രദേശങ്ങളിലെ വീടുകളില്‍ മോഷണം ശ്രമം നടന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
















