മരട്: ബാങ്കിന്റെ പ്രതിനിധിയാണെന്നും ബാങ്കില്‍ നിന്നാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് അക്കൗണ്ട് നമ്പറും മറ്റ് വിശദവിവരങ്ങളും (ഒടിപി) ശേഖരിച്ചശേഷം അക്കൗണ്ടില്‍നിന്നും പണം തട്ടിയെടുക്കുന്ന സംഘം ജില്ലയിലാകെ വിലസുന്നു.
അക്കൗണ്ട് ഹോള്‍ഡറുടെ ഫോണ്‍നമ്പറിലേക്ക് അതത് ബാങ്കില്‍നിന്നാണെന്ന പറഞ്ഞ് അക്കൗണ്ട് നമ്പര്‍, എടിഎം പിന്‍ നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ ചോദിച്ച് മനസിലാക്കിയശേഷമാണ് തട്ടിപ്പ്. ബാങ്ക്ജീവനക്കാരെ വെല്ലുന്ന രീതിയിലാണ സംഘം കസ്റ്റമറോട് ഇടപാടുകളെക്കുറിച്ച് സംസാരിക്കുന്നത്. അതിനാല്‍ സംശയത്തിന് യാതൊരുടവും നല്‍കാതെ അക്കൗണ്ട് ഹോള്‍ഡര്‍ മുഴുവന്‍ വിവരങ്ങളും തട്ടിപ്പുകാര്‍ക്ക് പറഞ്ഞുകൊടുക്കും.
മേല്‍വിലാസം, അക്കൗണ്ട് നമ്പര്‍, മറ്റിതര വിവരങ്ങള്‍ ഒന്നുംതന്നെ ഫോണിലൂടെ നല്‍കരുതെന്നും മറിച്ച് ബാങ്കില്‍ നേരിട്ടെത്തി ആവശ്യമെങ്കില്‍ വിവരങ്ങള്‍ നല്‍കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
















