മറയൂര്‍: മറയൂര്‍- മൂന്നാര്‍ റോഡില്‍ പകടഭീഷണി ഉയര്‍ത്തി നിന്നിരുന്ന മരങ്ങള്‍ മുറിച്ച് നീക്കി. കഴിഞ്ഞ ദിവസം ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണിരുന്നു. പ്രദേശത്ത് മരം വീണ് വൈദ്യുതി മുടക്കവും പതിവായിരുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് മുന്‍കൈയ്യെടുത്ത് മരം മുറിച്ച് നീക്കുന്നത്. ഇങ്ങനെ മുറിച്ച് നീക്കുന്ന മരങ്ങള്‍ നാട്ടുകാര്‍ വണ്ടിയുമായെത്തി കടത്തികൊണ്ടുപോകുകയാണ്. 20 ഓളം മരങ്ങളാണ് ഇന്നലെ പ്രദേശത്ത് മുറിച്ച് മാറ്റിയത്. ലേലം ചെയ്ത് വിറ്റാല്‍ ലക്ഷങ്ങള്‍ പഞ്ചായത്തിന് മുതല്‍ക്കൂട്ടാകേണ്ട ഉരുപ്പടികളാണ് നാട്ടുകാര്‍ കൊണ്ടുപോകുന്നത്.
















