അടൂര്‍:വിവിധകേസുകളില്‍ ഏനാത്ത് പോലീസ് പിടികൂടിയ വാഹനങ്ങള്‍ റോഡിലേക്കിറക്കിയിട്ടിരിക്കുന്നത് അപകടഭീഷണി ഉയര്ത്തു ന്നു.എം.സി റോഡില്‍നിന്നും ജംഗ്ഷനിലേക്കുളള റോഡിന്റെഇരുവശവും പഴയപോലീസ്സ്റ്റേഷന്മുന്നില് എം.സി റോഡ രുകിലുമാണ് ഇത്തരംവാഹനങ്ങള് ഇട്ടിരിക്കു ന്നത്.ഇത് ഏറെതിരക്കുളള എം.സി റോഡിലും പഴയ എം.സി റോഡിലും ഗതാഗതകുരുക്കിന് ഇടയാക്കുന്നുണ്ട്.പഴയറോഡിനിരുവശവും വാഹനങ്ങള്‍ ഇട്ടിരിക്കുന്നതിനാല്‍ ഒരേസമയം ഒരുവാഹനത്തിന് മാത്രമേഇതുവഴി കടന്നുപോകാന്‍ കഴിയൂ.രാത്രിയില്‍ റോഡരു കില്‍ കിടക്കുന്ന വാഹനങ്ങള്‍ പെട്ടന്ന് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടില്ല.എതിരെ വരുന്നവാഹനങ്ങള്ക്ക് സൈഡ്കൊടുക്കു മ്പോള്‍ ബൈക്ക്യാത്രക്കാരാണ് അപകട ത്തില്‍ പെടുന്നത്.ഇവിടെ കിടക്കുന്നതി ലധികവും മണല്കടത്തുകേസില് പിടികൂടിയ മിനിലോറികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: