ഗര്‍ഭസ്ഥനായ ശിശു നേരിയ ചര്‍മ്മംകൊണ്ട് മൂടപ്പെട്ട്്കിടക്കുന്നു. ആചര്‍മ്മത്തിന്റെ പേര്”ഉല്ബം” എന്ന് ഈ അവസ്ഥയില്‍കുട്ടിക്ക് കൈകാലുകള്‍ ഇളക്കാന്‍പോലും കഴിയില്ല. ജീവന് ബോധമില്ല. വൃക്ഷലതാദികളുടെ സ്ഥിതിയും ഇതുപോലെതന്നെ. അവയ്‌ക്കും ജീവനുണ്ട്.
പക്ഷേ ബോധമില്ല. ജീവാത്മാവ്, വൃക്ഷലതാദികളില്‍ നിന്ന് ഉയര്‍ന്നജന്മങ്ങളായ പക്ഷിമൃഗാദികളുടെ ശരീരം സ്വീകരിച്ചശേഷം മാത്രമേ മനുഷ്യശരീരം നേടുകയുള്ളൂ. അപ്പോള്‍ കുറേക്കൂടി സ്വാതന്ത്ര്യം ലഭിക്കുന്നു. പിറന്നുവീഴുന്ന ശിശുക്കളുടെ അവസ്ഥയാണിത്. ശിശുസംരക്ഷണത്തില്‍ സമര്‍ത്ഥരായ രക്ഷിതാക്കള്‍ ആശിശുവിനെ വളര്‍ത്തിനല്ലനിലയില്‍ എത്തിക്കും. ഭഗവദ്‌സേവനങ്ങളില്‍ തുടക്കക്കാരായവര്‍ ഭഗവദ്ഭക്തന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കുവഴങ്ങിയാല്‍ നല്ലഭക്തന്മാരായിത്തീരാം.
ഈഅവസ്ഥയെയാണ് ” യഥോല്‌ബേനാവൃതോ ഗര്‍ഭഃ” എന്നവാക്യത്തില്‍ ഉള്‍ക്കൊള്ളിച്ചത്. (3-39) തേന ഇദം ആവൃതാ (കാമം എന്ന ശത്രു ഇതിനെ മൂടുന്നു.) എന്ന് കഴിഞ്ഞശ്ലോകത്തില്‍ പറഞ്ഞു. ഇദം -ഇതിനെ എന്നര്‍ത്ഥം. ഏതിനെ എന്ന് സംശയംവരാം. പറയുന്നു ജ്ഞാനം എന്ന്. ആത്മീയ ശാസ്ത്രങ്ങള്‍-ഗീത, ഭാഗവതം മുതലായവ. -പഠിച്ച്‌നേടുന്നസ്ഥാനവും, ആജ്ഞാനം നേടാന്‍ ഉപയോഗിക്കുന്ന അന്തഃ കരണവുമാണ്. കാമത്തിന്റെ ആക്രമണത്തിന് വിധേയമാവുന്ന ഭൗതികസുഖം അനുഭവിക്കാന്‍ തുടങ്ങുന്നവന് കാമത്തെ ശത്രുവായല്ല, മിത്രമായി മാത്രമേകാണാന്‍ കഴിയുള്ളൂ.
ഭൗതികസുഖാസക്തി വര്‍ദ്ധിക്കുന്തോറുമാണ് ദുഃഖങ്ങളും വര്‍ദ്ധിക്കുന്നത്. അപ്പോഴാണ് -അനുഭവത്തില്‍നിന്നാണ്-കാമം ശത്രുവാണെന്ന ബോധം ഉദിക്കുന്നത്. ഭഗവാനേ സേവിച്ചിട്ടും ഭഗവദ്ഭക്തന്മാരുടെ നിര്‍ദ്ദേശം സ്വീകരിച്ചും ജീവിതം തുടങ്ങുന്നവന്‍ കാമത്തെ എപ്പോഴും ശത്രുവായിത്തന്നെകാണും. ‘ജ്ഞാനിനോ നിത്യവൈരിണാ’ എന്നവാക്യത്തിന്റെ അര്‍ത്ഥം അതാണ്.
















